വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട നീതിന്യായ വകുപ്പിൻ്റെ ഫയലുകൾ പുറത്തുവിടുന്നതിനായി യുഎസ് ജനപ്രതിനിധി സഭയിൽ ഒരു വോട്ടെടുപ്പ് നിർബന്ധമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി, ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഒരു പ്രധാന ജിഒപി (റിപ്പബ്ലിക്കൻ) നിയമനിർമ്മാതാവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
വൈറ്റ് ഹൗസിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തവരിൽ റിപ്പബ്ലിക്കൻ പ്രതിനിധി ലോറൻ ബോബെർട്ടും ഉൾപ്പെടുന്നു എന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. എപ്‌സ്റ്റീൻ ഫയലുകളുടെ ശേഖരം പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ട ബോബേർട്ട്, വോട്ടെടുപ്പ് നിർബന്ധമാക്കാനുള്ള സഭയിലെ ശ്രമത്തിൽ ഒപ്പിട്ട വ്യക്തിയാണ്.
ഇന്ന് എന്നെ കണ്ടതിന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് നന്ദി പറയുന്നു. അമേരിക്കൻ ജനതയ്ക്ക് സുതാര്യത ഉറപ്പാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബോബേർട്ട് എക്സ് പ്ലാറ്റ്‌ഫോമിൽകുറിച്ചു.
എപ്‌സ്റ്റീനും ട്രംപ് ഉൾപ്പെടെയുള്ള മറ്റ് ശക്തരുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധത്തെക്കുറിച്ചുള്ള വിവാദം സമീപ മാസങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഭിന്നിപ്പിച്ചിരുന്നു. ഈ കേസിൽ കൂടുതൽ സുതാര്യത വേണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന റിപ്പബ്ലിക്കൻ സഭാംഗങ്ങളിൽ ഒരാളാണ് ബോബേർട്ട്.












