കാലിഫോര്‍ണിയയില്‍ മൂന്നുപേര്‍ മരിക്കാനിടയായ ട്രക്ക് അപകടം; ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

കാലിഫോര്‍ണിയയില്‍ മൂന്നുപേര്‍ മരിക്കാനിടയായ ട്രക്ക് അപകടം; ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ : യുഎസില്‍ കാലിഫോര്‍ണിയയില്‍ മൂന്നു പേരുടെ മരണത്തിനിടയായ ട്രക്ക് അപകത്തില്‍ വാഹനമോടിച്ചിരുന്ന ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നില്ലെന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനായ പഞ്ചാബി സ്വദേശി ഡ്രൈവര്‍ ജാഷ്പ്രീത് സിംഗ(21) മദ്യലഹരിയിലായിരുന്നെന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായാണ് നിര്‍ണായക റിപ്പോര്‍ട്ട്.

അപകടമുണ്ടാകുമ്പോള്‍ ജാഷ്പ്രീത് സിംഗ് മദ്യലഹരിയിലായിരുന്നില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ജാഷ്പ്രീതിനെതിരേ അശ്രദ്ധമായ നരഹത്യ ചുമത്തിയിട്ടുണ്ടെന്നു അധികൃതര്‍ പറഞ്ഞു. വിശദമായ പരിശോധനയില്‍ യുവാവിന്റെ രക്തത്തില്‍ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം വളരെ അശ്രദ്ധമായ നരഹത്യയായി കണക്കാക്കുമെന്ന് സാന്‍ ബെര്‍ണാഡിനോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കി.ജാഷ്പ്രീതിനെതിരേ ഹൈവേയില്‍ അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റവും ചുമത്തി.

നിറുത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അതിവേഗത്തില്‍ ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കുന്നതിന്റെ തെളിവുകള്‍ റോഡിലെ മറ്റ് വാഹനങ്ങളുടെ ഡാഷ്‌ക്യാം ദൃശ്യങ്ങളില്‍ നിന്ന് പോലീസ് പറഞ്ഞു.

Truck accident in California that killed three; Indian-origin driver not drunk, report says

Share Email
LATEST
Top