വാഷിംഗ്ടണ്‍ : : ലോകത്തുവച്ചു ഏറ്റവും അത്യാധുനീക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന എഫ് 35 യുദ്ധവിമാനങ്ങള്‍ സൗദി അറേബ്യയ്ക്ക് നല്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് രണ്ടാം തവണയും പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യം സന്ദര്‍ശനം നടത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നായിരുന്നു സൗദി. അന്ന് സൗദിയുമായി കോടിക്കണക്കിനു ഡോളറിന്റെ വ്യാപാര ചര്‍തച്ചകളും നടന്നിരുന്നു.
ഇതിനു പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനി മുമ്പായാണ് സൗദിക്ക് എഫ് 35 വിമാനം നല്കുന്നത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സൗദി അറേബ്യയ്ക്ക് വിമാനങ്ങള്‍ വില്‍ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനൂതനമായ സെന്‍സറിംഗ് സംവിധാനങ്ങള്‍ പ്രതികൂല മേഖലകളിലും ലാന്‍ഡിംഗ് നടത്താനുള്ള കഴിവ്, ഏറ്റവും അത്യാധുനീകമായ വാര്‍ഫെയര്‍ സിസ്റ്റ്ം ഇവയെല്ലാമാണ് എഫ് 35 ഫൈറ്ററിന്റെ പ്രത്യേകത. എ,ബി,സി എന്നിങ്ങനെ മൂന്നു കാറ്റഗറിയിലാണ് ഈ യുദ്ധവിമാനം പുറത്തിറക്കിയിട്ടുള്ളത്. 82 മില്യണ്‍ ഡോളര്‍ മുതല്‍ 109 മില്യണ്‍ ഡോളര്‍ വരെയാണ് ഈ വിമാനത്തിന്റെ വില
Trump announces F-35 jets for Saudi Arabia











