വാഷിങ്ടൺ : അമേരിക്കൻ പ്രസിഡണ്ടായി താൻ ഭരണം നടത്തുന്ന കാലയളവിൽ ചൈന തായ്‌വാനെ ആക്രമിക്കില്ലെന്നു ചൈനയുടെ ഭാഗത്ത് നിന്നും ഉറപ്പ് ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. സിബിഎസ് പരിപാടിയായ ’60 മിനിറ്റ്സ്’ എന്ന അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
യു.എസിൽ റിപ്പബ്ലിക്കൻ ഭരണകാലത്ത് തായ്‌വാനിൽ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉറപ്പുനൽകിയെന്നു പറഞ്ഞ ട്രംപ് ചൈന തായ്‌വാനെ ആക്രമിച്ചാൽ യുഎസ് സൈന്യത്തെ അയക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ഇരുവരും തമ്മിലുള്ള സംഭാഷണം പ്രധാനമായും യുഎസ്-ചൈന വ്യാപാരക്കരാറിൽ ഊന്നിയായിരുന്നു.
ഷിയും ചൈനീസ് പ്രതിനിധികളും . ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലത്തോളം ഞങ്ങൾ തായ്‌വാനെതിരെ യാതൊന്നും ചെയ്യില്ല’ എന്ന് വിവിധ ചർച്ചകളിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. “കാരണം അവർക്ക് അതിൻ്റെ അനന്തരഫലങ്ങൾ അറിയാം,” ട്രംപ്
ചൈന തങ്ങളുടെ പ്രദേശമായി അവകാശപ്പെടുന്ന . തായ്‌വാനെ ചൈന സൈനികമായി ആക്രമിക്കുമോ എന്നതിനെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്. 1979-ലെ തായ്‌വാൻ റിലേഷൻസ് ആക്ട് പ്രകാരം, ചൈന തായ്‌വാനെ ആക്രമിച്ചാൽ യുഎസ് സൈനികമായി ഇടപെടണമെന്ന് നിർബന്ധമില്ല. എന്നാൽ തായ്‌വാന് സ്വയം പ്രതിരോധിക്കാനുള്ള വിഭവങ്ങൾ ഉറപ്പാക്കാനും ചൈനയിൽ നിന്നുള്ള ഏതൊരു ഏകപക്ഷീയമായ മാറ്റത്തെയും തടയാനും അമേരിക്കയുടെ നയം അനുവദിക്കുന്നുണ്ട്.
Trump says China will not attack Taiwan as long as he is president











