വാഷിംഗ്ടൺ: നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ തടയുന്നതിൽ രാജ്യം വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ആരോപിച്ചുകൊണ്ട്, അവിടെ സാധ്യമായ സൈനിക നടപടികൾക്ക് തയ്യാറെടുക്കാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ ആരോപണം നൈജീരിയ ആവർത്തിച്ച് നിഷേധിച്ചിരുന്നു. നൈജീരിയയിലെ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല എന്ന് അദ്ദേഹം വിശേഷിപ്പിച്ചു കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഉടനടി എല്ലാ സഹായങ്ങളും പിന്തുണയും നൈജീരിയക്ക് നിർത്തലാക്കുമെന്നും ട്രംപ് പറഞ്ഞു.
നൈജീരിയൻ സർക്കാരിന് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതായും ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. നീണ്ട സന്ദേശത്തിൽ, ഈ ഭയാനകമായ അതിക്രമങ്ങൾ ചെയ്യുന്ന ഇസ്ലാമിക തീവ്രവാദികളെ പൂർണ്ണമായും തുടച്ചുനീക്കാൻ, യുഎസ് ഇപ്പോൾ ആ രാജ്യത്തേക്ക് തോക്കുമായി പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.













