വാഷിംഗ്ടൺ : ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രിസ്ത്യാനികളെ തുടർച്ചയായി കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്രൈസ്തവരെ രക്ഷിക്കാൻ വേണ്ടി വന്നാൽ നൈജീരിയയിൽ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് നൈജീരിയയിൽ ക്രൈസ്തവർ നിലനിൽപിന് ഭീഷണി നേരിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞത്.
കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും .നൈജീരിയൻ സർക്കാർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നും അനുവദിക്കുകയാണെങ്കിൽ, യുഎസ്എ നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും നിർത്തലാക്കും. നൈജീരിയയിൽ കടന്ന് ഇസ്ലാമിക ഭീകരരെ പൂർണ്ണമായും തുടച്ചുനീക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
ട്രംപിൻ്റെ പ്രസ്താവനക്കെതിരെ നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബു രംഗത്തുവന്നു . മതപരമായി അസഹിഷ്ണുതയുള്ള രാജ്യമായി നൈജീരിയയെ ചിത്രീകരിക്കുന്നതിനെയും അദ്ദേഹം എതിർത്തു. ഇസ്ലാമിക തീവ്രവാദികളെ നേരിടാൻ അമേരിക്കയുടെ സഹായം സ്വീകരിക്കാമെന്നും എന്നാൽ, തങ്ങളുടെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്നും ടിനുബു ആവശ്യപ്പെട്ടു.
ക്രിസ്ത്യാനികളെ കൊല്ലുന്നത് നിർത്താൻ നൈജീരിയ തയ്യാറായില്ലെങ്കിൽ വേഗത്തിൽ സൈനിക നടപടിക്ക് തയ്യാറെടുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് നൈജീരിയയുടെ പ്രതികരണം.
നൈജീരിയ മതസൗഹാർദ്ദം ഇല്ലാത്ത രാജ്യമാണെന്നുള്ള പരാമർശം യാഥാർത്ഥ്യവുമായി യോജിക്കുന്നില്ല. എല്ലാ നൈജീരിയക്കാർക്കും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ഇത് പരിഗണിക്കുന്നില്ല,’ പ്രസിഡന്റ്’ ടിനുബു പ്രസ്താവനയിൽ പറഞ്ഞു. നൈജീരിയയിൽ 3100 ക്രിസ്ത്യാനികൾ . കൊല്ലപ്പെട്ടു എന്നാണ് ട്രംപ് പറഞ്ഞത്.
‘ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരുമാണ്!’ എന്നായിരുന്നു ട്രംപ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. നൈജീരിയക്കെതിരെ നടപടി ശക്തമാക്കുമെന്ന് സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Trump threatens military action if Nigeria’s Christian massacre doesn’t stop













