വാഷിംഗ്ടണ്‍: ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള വിവാദത്തില്‍ നിലപാടില്‍ നിന്നും മലക്കംമറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എപ്സ്റ്റീനുമായുള്ള വാവാദം സംബന്ധിച്ച ഫയലുകള്‍ പുറത്തു വിടണമെന്നതു സംബന്ധിച്ചുള്ള വോട്ടെടുപ്പിനെ പിന്തുണയ്ക്കണമെന്ന നിര്‍ദേശമാണ് സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യയിലൂടെ ട്രംപ് ആഹ്വാനം ചെയ്തത്.
ഏറെക്കാലമായി വോട്ടെടുപ്പിനെ എതിര്‍ക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് പെട്ടെന്നാണ് മലക്കംമറിഞ്ഞത്. പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ ഭിന്നതയാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നാണ് സൂചനഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സില്‍ ഈ ആഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്റെ നിര്‍ണായ നീക്കം.
എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടുന്നതിന് അനുകൂലമായി ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ വോട്ട് ചെയ്യണം. നമ്മള്‍ക്ക് മറച്ചു വയ്ക്കാന്‍ ഒന്നുമില്ല. ഡെമോക്രാറ്റുകളുടെ വഴിതെറ്റിക്കല്‍ തന്ത്രങ്ങളില്‍ നിന്ന് കടന്നുപോകേണ്ട സമയമാണിത്’ – ട്രംപ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
റിപ്പബ്ലിക്കന്‍ വിജയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. വിലക്കയറ്റത്തെ സംബന്ധിച്ച ആശങ്കകള്‍ അടക്കമുള്ള ജനപ്രശ്ന ങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് വിഷയം വലുതാക്കി കാണിക്കുന്നത് ഉചിതമല്ലെന്ന് ട്രംപിന്റെ ഉപദേശകരും വ്യക്തമാക്കി. ട്രംപും എപ്സ്റ്റീനും തമ്മില്‍ പരിചയസമ്പര്‍ക്കം ഉണ്ടായിരുന്നെങ്കിലും 2006ലെ ആദ്യ അറസ്റ്റിന് മുന്‍പേ തന്നെ ബന്ധം ഉപേക്ഷിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു.
2019ല്‍ രണ്ടാം അറസ്റ്റിനു പിന്നാലെ ജയിലില്‍ വെച്ച് എപ്സ്റ്റീന്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ട്രംപ് ഫയലുകള്‍ പുറത്തുവിടാനുള്ള ശ്രമങ്ങളെ ഒരു തട്ടിപ്പ് എന്ന് ട്രംപ് പരാമര്‍ശിച്ചിരുന്നുു. ഇപ്പോള്‍ അതില്‍ നിന്നും നേര്‍ വിപരീതമായ നിലപാട്
Trump’s U-turn on Jeffrey Epstein controversy: Republicans urged to support release of controversial files











