വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടച്ചുപൂട്ടല്‍ ഒരു മാസം പിന്നിട്ടതിനു പിന്നാലെ വ്യോമഗതാഗതമേഖല അതിരൂക്ഷമായ പ്രതിസന്ധിയില്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ അമേരിക്കയുടെ വ്യോ മാതിര്‍ത്തിയുടെ ചില ഭാഗങ്ങള്‍ അടച്ചിടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിര്‍ബന്ധിതരാകുമെന്നു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി സീന്‍ ഡഫി അറിയിച്ചു.
ഷട്ട് ഡൗണിനെ തുടര്‍ന്നു ജോലിക്ക് ഹാജരാകേണ്ട അത്യാവശ്യ വിഭാഗത്തില്‍പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവ് വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഷട്ട്ഡൗണ്‍ ഒരാഴ്ച കൂടി നീണ്ടുനിന്നാല്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടാവും. വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുന്ന അവസ്ഥ ഉണ്ടാകും.എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഇല്ലാത്തതിനാല്‍ കൈകാര്യം ചെയ്യുന്നതിലും പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യത്തിന് കണ്‍ട്രോളര്‍മാര്‍ ഇല്ലെങ്കില്‍, വിമാനങ്ങള്‍ വൈകിപ്പിക്കുകയോ റദ്ദാക്കുകയോ വിമാനക്കമ്പനികളോട് റദ്ദാക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യും. ഷട്ട്ഡൗണ്‍ കാരണം, സിസ്റ്റത്തില്‍ കൂടുതല്‍ വ്യോമ സംവിധാനത്തില്‍ കൂടുതല്‍ അപകടസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
US airspace closure: Will Trump shutdown ground planes nationwide? Officials issue warning













