ഇന്ത്യയ്ക്ക് ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടെ വമ്പന്‍ ആയുധങ്ങള്‍ നല്കാന്‍ 93 മില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ആയുധക്കരാര്‍

ഇന്ത്യയ്ക്ക് ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടെ വമ്പന്‍ ആയുധങ്ങള്‍ നല്കാന്‍ 93 മില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ആയുധക്കരാര്‍

വാഷിംഗ്ടണ്‍: അതിനൂതനമായ ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ ഇന്ത്യയ്ക്ക് നല്കാനുള്ള 93 മില്യണ്‍ ഡോളറിന്റെ ആയുധക്കരാറിന് അമേരിക്ക അംഗീകാരം നല്കി. ഈ കരാറിന്റെ ഭാഗമായി 100 എഫ്ജിഎം 148 ജാവലിന്‍ മിസൈലുകള്‍, 25 കമാന്‍ഡ് ലോഞ്ച് യൂണിറ്റുകള്‍, 216 എക്‌സ് കാലിബര്‍ ആര്‍ട്ടിലറി റൗണ്ടുകള്‍ എന്നിവയും നല്കും.

കരാര്‍ സംബന്ധിച്ച് അമേരിക്കന്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പറേഷന്‍ ഏജന്‍സി( ഡിഎസ് സിഎ) ഔദ്യോഗീകമായി യുഎസ് കോണ്‍ഗ്രസിന് അറിയിപ്പും നല്കി. കരാറിന്‍ പ്രകാരം ഈ ഉപകരണങ്ങളുടെ സുരക്ഷാ പരിശോധനകള്‍, ഓപ്പറേറ്റര്‍ പരിശീലനം, ലോഞ്ച് യൂണിറ്റുകള്‍ക്കുള്ള നവീകരണസൗകര്യങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.

നിര്‍ദ്ദിഷ്ട ആയുധക്കരാര്‍ യുഎസ്-ഇന്ത്യ വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ കഴിവ് വര്‍ദ്ധിപ്പിക്കുമെന്നും ഡിഎസ് സിഎ വ്യക്തമാക്കി. എതിരാളികളുടെ കവചിത വാഹനങ്ങളെ വളരെ ദൂരത്തിലെത്തി കൃത്യതയോടെ ആക്രമിക്കാന്‍ കഴിയുന്നതാണ് ജാവലിന്‍ മിസൈലുകള്‍.

റഷ്യ- യുക്രയിന്‍ സംഘര്‍ഷത്തില്‍ ജാവലിന്‍ മിസൈലുകളുടെ കൃത്യത വ്യക്തമായതാണ്. യുക്രെയിന്‍ സേന ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. സൈനീകര്‍ക്ക് തങ്ങളുടെ തോളില്‍വച്ച് ഈ മിസൈയില്‍ എതിരാളികള്‍ക്കു മേല്‍ തൊടുക്കാന്‍ സാധിക്കും. മൂന്നാം തലമുറ, ടോപ്പ്-അറ്റാക്ക് സംവിധാനമാണ് ജാവലിന്‍ മിസൈല്‍.

US approves $93m deal for anti-tank missiles, precision artillery rounds to India

Share Email
LATEST
More Articles
Top