43 വര്‍ഷം തടവില്‍ കിടന്ന ഇന്ത്യന്‍ വംശജന്‍ ജയില്‍ മോചിതനായപ്പോള്‍ യുഎസില്‍ നിന്നും നാടുകടത്താന്‍ നീക്കം: ഭരണകൂട നീക്കം അമേരിക്കന്‍ കോടതികള്‍ തടഞ്ഞു

43 വര്‍ഷം തടവില്‍ കിടന്ന ഇന്ത്യന്‍ വംശജന്‍ ജയില്‍ മോചിതനായപ്പോള്‍ യുഎസില്‍ നിന്നും നാടുകടത്താന്‍ നീക്കം: ഭരണകൂട നീക്കം അമേരിക്കന്‍ കോടതികള്‍ തടഞ്ഞു

വാഷിംഗ്ടണ്‍: കൊല്ലക്കേസ് കുറ്റം ചുമത്തി നാല്‍പ്പത്തിമൂന്നു വര്‍ഷത്തിലേറെ അമേരിക്കന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ ഇന്ത്യന്‍ വംശജനെ ജയില്‍ മോചിതനായതിനു പിന്നാലെ നാടുകടത്താന്‍ നീക്കം. കൊലക്കേസില്‍ സുബ്രഹ്മണ്യം വേദം എന്ന ഇന്ത്യന്‍ വംശജന്‍ നിരപരാധിയെന്നു കാട്ടി വെറുതേ വിട്ടതിനു പിന്നാലെയാണ് നാടുകടത്താന്‍ നീക്കമുണ്ടായതും കോടതി ഇടപെടലിനെ തുടര്‍ന്ന് നാടുകടത്തില്‍ നീക്കം തത്കാലം നിര്‍ത്തിവെച്ചു.

ഒന്‍പത് മാസം പ്രായമായപ്പോള്‍ മാതാപിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിയതാണ് സുബ്രഹ്മണ്യം. 1982 ല്‍ സുഹൃത്തായ തോമസ് കിന്‍സറിനെ കൊലപാതകവുമയാി ബന്ധപെട്ടാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കിന്‍സറിന്റെ മൃതദേഹം കാണാതായ ഒന്‍പത് മാസം കഴിഞ്ഞ് കാട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വേദത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

1983-ല്‍ പെന്‍സില്‍വേനിയ കോടതി കൊലക്കുറ്റത്തില്‍ വേദത്തെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. പിന്നീട് ചെറിയ മയക്കുമരുന്ന് കേസില്‍ രണ്ടര മുതല്‍ അഞ്ച് വര്‍ഷംവരെ അധികശിക്ഷയും ലഭിച്ചു. എന്നാല്‍ കേസില്‍ നേരിട്ടുള്ള തെളിവുകളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു തടവ് ശിക്ഷ വിധിച്ചത്. ഇതേ തുടര്‍ന്ന ദീര്‍ഘകാലമായി യി കുടുംബവും അഭിഭാഷകരും നടത്തിയ നിയമയുദ്ധത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ പെന്‍സില്‍വേനിയ ഹൈക്കോടതി വേദത്തിന്റെ ശിക്ഷ റദ്ദാക്കി.

ഒക്ടോബര്‍ മൂന്നിന് ജയിലില്‍ നിന്ന് മോചിതനായ വേദത്തെ അതേ ദിവസം യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ.) ഉദ്യോഗസ്ഥര്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ലൂസിയാനയിലെ നാടുകടത്തല്‍ കേന്ദ്രത്തിലാണ് ഇപ്പോള്‍ വേദം തടവില്‍. എന്നാല്‍ നാടുകടത്തല്‍ നടപ്പാക്കരുതെന്നു പെന്‍സില്‍വേനിയയിലെ ജില്ലാ കോടതിയും ഇമിഗ്രേഷന്‍ കോടതിയും ഉത്തരവിട്ടു.

43 വര്‍ഷത്തെ തടവിനിടയില്‍ സുബ്രഹ്മണ്യം മൂന്നു ബിരുദങ്ങള്‍ നേടി. അധ്യാപകനായി സേവനം അനുഷ്ഠിച്ചു.അദ്ദേഹത്തിന്റെ പിതാവ് 2009-ലും മാതാവ് 2016-ലും അന്തരിച്ചു. മയക്കുമരുന്ന് കേസിന്റെ പേരിലാണ് നാടു കടത്താനുള്ള നീക്കം. നാല് ദശാബ്ദം നീണ്ട അന്യായ തടവിനേക്കാള്‍ വലിയ മനുഷ്യാവകാശ പ്രശ്‌നമാണിപ്പോള്‍ ഉണ്ടായ സംഭവവികാസമെന്നു സുബ്രഹ്മണ്യത്തിന്റെ സഹോദരി പ്രതികരണം.

US courts halt deportation of Indian-origin man wrongfully jailed for 43 years

Share Email
LATEST
Top