അമേരിക്കയില്‍ ചില മേഖലകളില്‍ വേണ്ടത്ര പ്രതിഭകളില്ല; വിദേശപ്രതിഭകളുടെ സേവനം ആവശ്യമെന്ന് ട്രംപ്

അമേരിക്കയില്‍ ചില മേഖലകളില്‍ വേണ്ടത്ര പ്രതിഭകളില്ല; വിദേശപ്രതിഭകളുടെ സേവനം ആവശ്യമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ചില മേഖലകളില്‍ വേണ്ടത്ര പ്രതിഭകളില്ലെന്നു പ്രസിഡന്റ് ട്രംപ്. ഫോക്‌സ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ട്രംപ് മനസു തുറന്നത്. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ചില മേഖലകളില്‍ നമുക്ക് വിദേശത്തു നിന്നുള്ള പ്രതിഭകളെ കൊണ്ടുവരേണ്ടതായുണ്ടെന്നും ചില മേഖലകളില്‍ വിദേശ പ്രതിഭകളുടെ സഹായം ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി.

എച്ച് വണ്‍ ബി വിസാ ഫീസ് കുത്തനെ ഉയര്‍ത്തിയതിനിടെയാണ് ട്രംപിന്റെ ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രത്യേകിച്ച് ഐടി ഉള്‍പ്പെടെയുള്ള സാങ്കേതിക മേഖലകളിലെ ജീവനക്കാരെ നിയമിക്കാനാണ് എച്ച് 1 ബി വിസാ അമേരിക്കന്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്.

ഇതില്‍ തന്നെ ഐടി വിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരടക്കം എച്ച്1ബി വിസയുള്ളവരില്‍ 70 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളാണ്. സെപ്റ്റംബറില്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം എച്ച് വണ്‍ ബി വിസയ്്ക്ക് 1 ലക്ഷം ഡോളര്‍ ഫീസ് അടയ്ക്കണം.

പഴയ വിസയുള്ളവര്‍ക്കോ 2025 സെപ്റ്റംബര്‍ 21നു മുന്‍പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ ഈ ഫീസ് ബാധകമല്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പിന്നീട് വ്യക്തമാക്കി. ഇപ്പോഴുള്ള ട്രംപിന്റെ ഈ നിലപാട് ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് ഉള്‍പ്പെടെ ആശ്വാസകരമാണ്

‘US Doesn’t Have Enough Talent’: Trump Defends H-1B Visa Plan After Fee Hike

Share Email
Top