അര്‍ജന്റീന ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ക്കുള്ള തീരുവയില്‍ ഇളവുമായി അമേരിക്ക

അര്‍ജന്റീന ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ക്കുള്ള തീരുവയില്‍ ഇളവുമായി അമേരിക്ക

വാഷിംഗ്ടണ്‍: അര്‍ജന്റീന ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ക്കുള്ള വ്യാപാരകരാറില്‍ ഇളവുമായി അമേരിക്ക. ഈ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ നിലവില്‍ വന്നതോടെയാണ് ഇവര്‍ക്കു നേരെ ചുമത്തിയിരുന്ന തീരുവയില്‍ ഇളവ് വരുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഒഴിവാക്കാനും ചില ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനുമാണ് അമേരിക്കന്‍ തീരുമാനം.

അര്‍ജന്റീന, ഇക്വഡോര്‍, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങള്‍ക്കു മേല്‍ ചുമത്തിയ ചുങ്കം കുറയ്ക്കാനാണ് തീരുമാനം. പുതിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് രാജ്യങ്ങളിലെ വിപണികളില്‍ കൂടുതല്‍ വ്യാപാരം ചെയ്യാനുമാകും. പുതിയ കരാറുകള്‍ വഴി കാപ്പി, വാഴപ്പഴം, അടക്കം ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാന്‍ കഴിയുമെന്ന് ട്രംപ് അറിയിച്ചു. ഈ നാല് രാജ്യങ്ങളുമായുള്ള മിക്ക കരാറുകളും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അന്തിമമായേക്കും.

പുതിയ കരാറുകള്‍ പ്രകാരം എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള വാഴപ്പഴം, ഇക്വഡോറില്‍ നിന്നുള്ള കാപ്പി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ യു.എസ്. തീരുവ ഒഴിവാക്കും.

മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലുമായും അമേരിക്കയുടെ വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ബ്രസീല്‍ വിദേശകാര്യ മന്ത്രി മൗറോ വീരയുമായി കൂടിക്കാഴ്ച നടത്തി.

US eases tariffs on four countries, including Argentina
Share Email
Top