ഇന്ത്യ പാക്ക് സംഘർഷത്തിൽ റഫാൻ വിമാനം തകര്‍ത്തെന്ന വാർത്ത ചൈനീസ് സൃഷ്ടിയെന്ന് അമേരിക്ക 

ഇന്ത്യ പാക്ക് സംഘർഷത്തിൽ റഫാൻ വിമാനം തകര്‍ത്തെന്ന വാർത്ത ചൈനീസ് സൃഷ്ടിയെന്ന് അമേരിക്ക 

വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ സഹായത്തോടെ നടന്ന പഹൽഗാം  ഭീകരാക്രമണത്തിന് തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധൂരിൽ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർന്നു എന്ന വാർത്ത ചൈനീസ് സൃഷ്ടിയെന്ന് അമേരിക്ക.

യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷന്‍ അമേരിക്കൻ  കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാ ക്കുന്നത്. ഫ്രാൻസിന്റെ റഫാൽ വിമാന ങ്ങൾ . ഗുണനിലവാരം ഇല്ലാത്തതാ ണെന്ന് വരുത്തി തീർക്കുകയും ഇതോടൊപ്പം ചൈനീസ് യുദ്ധ വിമാനമായ ജെ-35 ന്റെ വില്‍പ്പന പ്രോത്സാഹി പ്പിക്കുക യുമായിരുന്നു ഇതിലൂടെ ചൈന ലക്ഷ്യമിട്ടത്. 

ഇതിനായി ചൈന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എഐ ഉപയോഗിച്ച് ചൈന  റഫാലിന്റെ അവശിഷ്ടങ്ങളെന്ന പേരില്‍ എഐ ചിത്രങ്ങളും വിഡിയോ ഗെയിമുകളും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രചരിപ്പിച്ച തായും റിപ്പോർട്ട് പറയുന്നു. ഓപ്പറേഷൻ സിന്ധൂരിൽ പ്രതിരോധത്തിനായി ചൈനീസ് നിര്‍മിത ജെഎഫ്-17, ജെ-10 യുദ്ധ വിമാനങ്ങളാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത്. 

US says news of Rafale jet crash in India-Pakistan conflict is a Chinese creation

Share Email
LATEST
Top