ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണം തന്നെ :നിലപാട് വ്യക്തമാക്കി അമേരിക്ക; ഇന്ത്യയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്റ്റേറ്റ് സെക്രട്ടറി

ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണം തന്നെ :നിലപാട് വ്യക്തമാക്കി അമേരിക്ക; ഇന്ത്യയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടണ്‍: ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണമാണെന്നും സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. കാനഡയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു റൂബിയോയുടെ ഈ പ്രതികരണം. ഡല്‍ഹി സ്‌ഫോടനത്തെ ഭീകരാക്രമണമെന്നു വ്യക്തമാക്കിയ റൂബിയോ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്കുമെന്നും സുരക്ഷാ കാര്യങ്ങളിലും രഹസ്യാനേഷണ രംഗത്തും കൂടുതല്‍ സഹകരണം ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനത്തെ തുടര്‍ന്നുള്ള അന്വേഷണങ്ങളും സുരക്ഷാ കാര്യങ്ങളും ഇരു ജയ്ശങ്കറും റൂബിയോയും ചര്‍ച്ച ചെയതു. സ്‌ഫോടനത്തെക്കുറിച്ച് ഇന്ത്യ മികച്ച രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച അന്വേഷണത്തിനുള്ള ഇന്ത്യയുടെ കഴിവിനെ പ്രശംസിച്ച റൂബിയോ അമേരിക്കയുടെ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇന്ത്യ നടത്തുന്ന അന്വേഷണത്തെ താന്‍ സമഗ്രമായി നിരീക്ഷിച്ചതായും അവരുടെ പ്രഫഷണലിസത്തെ അഭിനന്ദിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മികച്ച രീതിയിലാണ് അന്വേഷണം നടത്തുന്നത്, അവര്‍ക്ക് അന്വേഷണത്തില്‍ അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.

US secretary of state Marco Rubio on Tuesday condemned the recent Delhi blast, calling it “clearly a terrorist attack”

.

Share Email
Top