വിമാനയാത്രയില്‍ പൈജാമ വേണ്ട… ജീന്‍സ് മതി… നയം വ്യക്തമാക്കി അമേരിക്കന്‍ ഗതാഗത സെക്രട്ടറി

വിമാനയാത്രയില്‍ പൈജാമ വേണ്ട… ജീന്‍സ് മതി… നയം വ്യക്തമാക്കി അമേരിക്കന്‍ ഗതാഗത സെക്രട്ടറി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിമാനയാത്രികര്‍ യാത്രയില്‍ വസ്ത്രധാരണത്തില്‍ ചില നിര്‍ദേശങ്ങളുമായി അമേരിക്കന്‍ ഗതാഗത സെക്രട്ടറി. വിമാനയാത്രയില്‍ ഏറ്റവും നല്ലത് യാത്രികര്‍ ജീന്‍സ് ധരിക്കുന്നതാണെന്നു പറഞ്ഞ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി യാത്രക്കാര്‍ പൈജാമ ധരിക്കരുതെന്ന നിര്‍ദേശവും നല്കി.

ജീന്‍സും ഷര്‍ട്ടും ധരിച്ച് വിമാന യാത്രകള്‍ നടത്താനാണ് താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയെന്നു പറഞ്ഞ ഗതാഗത സെക്രട്ടറി ഈ വസ്ത്രധാരണം ആളുകളെ മികച്ച രീതിയില്‍ പെരുമാറാന്‍ സഹായിക്കുമെന്നും ന്യൂജേഴ്‌സിയിലെ വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിമാനത്താവളത്തിലേക്ക് വരുമ്പോള്‍ സ്ലിപ്പറുകളും പൈജാമയും ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക താങ്ക്‌സ് ഗിവിംഗ് ആഘോഷത്തിലേക്ക് കടക്കുന്ന സമയത്താണ് ഗതാഗത സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ പുറത്തു വന്നത്. സഹയാത്രികരെ ലഗേജുകള്‍ വെയ്ക്കുന്നതിനു സഹായി ക്കണമെന്നതുള്‍പ്പെടെയുള്ള ആഹ്വാനങ്ങളും അദ്ദേഹം നല്കി.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ചിലര്‍ വിമാന യാത്ര നടത്തുന്നതെന്നു മുമ്പ് ഷോണ്‍ പരാമര്‍ശം നടത്തിയിരുന്നു. ‘യാത്രയുടെ സുവര്‍ണകാലം നിങ്ങളില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന തലവാചകത്തോടെ ഈ മാസം 19 ന് പുതിയ കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിമാന യാത്രയിലെ വസ്ത്രധാരണം മികച്ച പെരുമാറ്റം ഇവയെല്ലാം ലക്ഷ്യമിട്ടാണ് ഈ കാമ്പയിന്‍.

US Transportation Secretary clarifies policy: No pajamas on flights… jeans are fine

Share Email
LATEST
More Articles
Top