വാഷിങ്ടണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡിവാന്‍സിന്റെ ഭാര്യ ഉഷാ വാന്‍സ് ക്രിസ്തുമതം സ്വീകരിക്കില്ലെന്നും ഹൈന്ദവമത വിശ്വാസിയായ അവര്‍ ആ വിശ്വസത്തില്‍ തന്നെ തുടരുമെന്നും ജെ.ഡി വാന്‍സ്. കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയില്‍ തന്റെ ഭാര്യ ഒരുനാള്‍ ക്രിസ്തുമതം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് വിശദീകരണവുമായി വാന്‍സ് രംഗത്തു വന്നത്.
ഭാര്യയുടെ വിശ്വാസത്തെ പൊതു ഇടത്തില്‍ ചര്‍ച്ചത്ത് വലിച്ചിഴച്ചു എന്ന വിമര്‍ശനം ഉയര്‍ന്നത്.വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും ഉഷ ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കിലും തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഓരോരുത്തരും അവരവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമായും ചേര്‍ന്ന് പരിഹരിക്കേണ്ട ഒന്നാണെന്നും വാന്‍സ് പറഞ്ഞു.ഒരു ദേശീയ നേതാവ് എന്ന നിലയില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അവര്‍ ഒരു ക്രിസ്ത്യാനിയല്ല. മതം മാറാന്‍ പദ്ധതികളൊന്നുമില്ല. എന്നാല്‍ മിശ്ര വിവാഹം കഴിച്ച പലരെയും പോലെ അവളും ഒരു ദിവസം എന്റെ കാഴ്ചപ്പാടുകള്‍ മനസിലാക്കുമെന്നു പ്രതീക്ഷിക്കുന്നു,’ വാന്‍സ് എക്‌സില്‍ ഒകുറിച്ചു ‘എന്തുതന്നെയായാലും, ഞാന്‍ അവളെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവളുമായി വിശ്വാസത്തെയും ജീവിതത്തെയും മറ്റെല്ലാ കാര്യങ്ങളെയും കുറിച്ച് സംസാരിക്കുകയും ചെയ്യും. കാരണം അവളാണ് എന്റെ ഭാര്യ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പൊതു വ്യക്തി എന്ന നിലയില്‍ ആളുകള്‍ക്ക് തന്റെ കാര്യങ്ങളില്‍ ആകാംഷയുണ്ടെന്നും അതിനാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ബുധനാഴ്ച തന്റെ ഇന്റര്‍ഫെയ്ത്ത് വിവാഹത്തെക്കുറിച്ചുള്ള പ്രതികരണത്തെ ന്യായീകരിച്ചു. മിസിസിപ്പിയിലെ ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിയില്‍ വെച്ചായിരുന്നു വാന്‍സ് ഈ വിവാദ പ്രസ്താവന നടത്തിയത്.
US Vice President JD Vance responds to wife’s refusal to convert to Christianity













