വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിനു സമീപം അഫ്ഗാന്‍ പൗരന്‍ സൈനീകര്‍ക്കു നേരെ നടത്തിയ വെടിവെയ്പ് ഭീകരാക്രമണമായി കണക്കാക്കാമെന്നു ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. വെടിയേറ്റ രണ്ടു സൈനീകരുടേയും നില ഗുരുതരമെന്നു എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു
അഫ്ഗാന്‍ പൗരന്റെ വെടിവെയ്പ്പിനു പിന്നാലെ അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഭരണകൂടം നിര്‍ദേശം നല്കി.2021 ല്‍ അഫ്ഗാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറ്റക്കാരനായി എത്തിയ റഹ്മാനുള്ള ലകന്‍വാളാണ് ആക്രമണം നടത്തിയതെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് നടപടികള്‍ അതിശക്തമാക്കിയത്.
അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് കുടിയിറക്കപ്പെട്ടെ അഫ്ഗാനികളുടെ പുനരധിവാസം ഏകോപിപ്പിക്കുന്നതിനായി ഹോംലാന്‍്ഡ് സെക്യൂരിറ്റി വകുപ്പ് തയാറാക്കിയ ‘ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം’ പദ്ധതിയുടെ ഭാഗമായാണ് റഹ്മാനുള്ള യുഎസില്‍ എത്തിയത്.
അമേരിക്കന്‍ പ്രാദേശീക സമയം ഉച്ചയ്ക്ക് 2.15 ഓടെയാണ് വെടിവെയ്പ് നടന്നത്. ഫരാഗട്ട് വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപമായിരുന്നു അക്രമി നിലയുറപ്പിച്ചത്. ഒരു വനിതാ ഗാര്‍ഡിനെ ആക്രമിക്കുകയും തുടര്‍ന്ന് തലയ്ക്ക് വെടി വയ്ക്കുകയുമായിരുന്നുവെന്നു ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് രണ്ടാമത്തെ ഗാര്‍ഡിനു നേരെയും വെടി ഉതിര്‍ത്തു. നഗരത്തില്‍ പെട്രോളിംഗ് നടത്തുന്ന് ഗാര്‍ഡുകള്‍ക്കു നേരെയാണ് വെടിവെയ്പ് നടന്നത്. വെടിയേറ്റ ഇരുവരുടേയും നില ഗുരുതരമാണ്.
അഫ്ഗാനില്‍ നിന്നും കുടിയേറ്റക്കാരനായി 2021 ല്‍ യുഎസില്‍ എത്തിയ റഹ്മാനുള്ള വാഷിംഗ്ടണിലെ ബെല്ലിംഗ്ഹാമില്‍ താമസിച്ചുവരികയായിരുന്നുവെന്നാ്ണ് റിപ്പോര്‍ട്ട് ആക്രമണത്തിനു പിന്നില്‍ തീവ്രവാദ പ്രവര്‍ത്തനമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് പിന്‍വാങ്ങുന്നതിനിടയില്‍ കുടിയിറക്കപ്പെട്ട അഫ്ഗാനികളുടെ പുനരധിവാസം ഏകോപിപ്പിക്കുന്നതിനായി 2021 ഓഗസ്റ്റ് 29ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (DHS) ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം (OAW) ആരംഭിച്ചത്. എംബസിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍, മറ്റ് അപകടസാധ്യതയുള്ള വ്യക്തികള്‍ എന്നിവരുള്‍പ്പെടെ ‘ദുര്‍ബലരായ അഫ്ഗാനികള്‍ക്ക്’ അമേരിക്കയില്‍ അഭയം നല്‍കാനാണ് ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം പദ്ധതി നടപ്പാക്കിയത്.
White House shooting: Investigations into Afghan immigration applications halted













