ഭാര്യയുടെ തെരുവുനായ സ്നേഹം: മാനസിക സംഘർഷവും ഉദ്ധാരണക്കുറവും ഉണ്ടാകുന്നതായി കാട്ടി വിവാഹമോചനം തേടി ഭർത്താവ് കോടതിയിൽ

ഭാര്യയുടെ തെരുവുനായ സ്നേഹം: മാനസിക സംഘർഷവും ഉദ്ധാരണക്കുറവും ഉണ്ടാകുന്നതായി കാട്ടി വിവാഹമോചനം തേടി ഭർത്താവ് കോടതിയിൽ

അഹമ്മദാബാദ്: വീട്ടിൽ നിറയെ തെരുവ് നായ്ക്കളെ ഭാര്യ കൊണ്ടുവന്നതോടെ തന്റെ കുടുംബജീവിതം തന്നെ താറുമാറാ യതായി കാട്ടി ഭർത്താവ് കോടതിയെ സമീപിച്ചു.ഭാര്യയിൽ നിന്ന് വിവാഹമോചനം വേണമെന്നും 15 ലക്ഷം രൂപ നഷ്ടപരിഹാ രം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് അഹമ്മദാബാദ് കോടതിയെ സമീപിച്ചത്.

ഭാര്യ തെരുവുനായകളെ വീട്ടിൽ കൊണ്ടു വരുന്നതോടെ താൻ ആകെ മാനസിക സംഘർഷത്തിലേക്ക് പോകുകയാണെന്നും ഇതുമൂലം തന്റെ ലൈംഗികശേഷി പോലും നഷ്ടപ്പെടുന്നതായി ഭർത്താവ് പരാതിയിൽ പറയുന്നു. 

41 കാരനായ യുവാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത് അടിയന്തരമായി തനിക്ക് വിവാഹമോചനം വേണമെന്ന് ഹർജിയിൽ ആവശ്യ മുന്നോട്ടുവെച്ചത് ഇതേ ആവശ്യം ഉന്നയിച്ച് 2017 യുവാവ് കോടതിയെ സമീപിച്ചിരുന്നു എന്നാൽ ഹർജി കോടതി 2024 തള്ളി   തുടർന്നാണ് ഇപ്പോൾ 15 ലക്ഷം രൂപ നഷ്ടപരിഹാരവും തേടി യുവാവ് അഹമ്മദാബാദ് കോടതിയെ സമീപിച്ചത്  

തങ്ങൾ വിവാഹിതരായതിനു പിന്നാലെ താമസിക്കുന്ന ഫ്ലാറ്റിൽ ആദ്യം ഒരു തെ രുവുനായയാണ് ഭാര്യ എത്തിച്ചത് പിന്നീട് നിരവധി  നായകളെ എത്തിച്ചു.  ഇതോ ടെയാണ്  പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു.   ഉറങ്ങുന്നതിനിടെ നായ തന്നെ കടിച്ചുവെന്നും നായ്ക്കൾ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു.

Wife’s street dog love: Husband seeks divorce in court, citing mental stress and erectile dysfunction

Share Email
LATEST
More Articles
Top