തായ്ലന്‍ഡില്‍ സംസ്‌കാരത്തിനായി കൊണ്ടുവന്ന സ്ത്രീ ശവപ്പെട്ടിക്കുള്ളില്‍ കിടന്നു മുട്ടി; തുറന്നു നോക്കിയപ്പോള്‍ കണ്ണുതുറന്നു ജീവനോടെ കിടക്കുന്നു

തായ്ലന്‍ഡില്‍ സംസ്‌കാരത്തിനായി കൊണ്ടുവന്ന സ്ത്രീ ശവപ്പെട്ടിക്കുള്ളില്‍ കിടന്നു മുട്ടി; തുറന്നു നോക്കിയപ്പോള്‍ കണ്ണുതുറന്നു ജീവനോടെ കിടക്കുന്നു

ബാങ്കോക്ക് : താായ്ലന്‍ഡില്‍ സംസ്‌കാരത്തിനായി കൊണ്ടുവന്ന ശവപ്പെട്ടിക്കുളളില്‍ നിന്നും ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തുറന്നു നോക്കിയ ക്ഷേത്രം ജീവനക്കാര്‍ ഞെട്ടി. ശവപ്പെട്ടിക്കുള്ളില്‍ സ്ത്രീ ജീവനോടെ കണ്ണു തുറന്നു കിടക്കുന്നു. ബാങ്കോക്കിനടത്തുള്ള നോന്തബുരി പ്രവിശ്യയിലെ ബുദ്ധക്ഷേത്രമായ വാട്ട് റാറ്റ് പ്രഖോങ് താംമാിലാണ് സംഭവം. ഒരു പിക്കപ്പ് വാനില്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ഒരു സ്ത്രീ കൈകളും തലയും ചലിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോയും പുറത്തു വന്നു.

ഈ സ്ത്രീ മരണപ്പെട്ടതായി പറഞ്ഞ് സഹോദരനാണ് 65 വയസുള്ള സ്ത്രീയെ ശവപ്പെട്ടിക്കുള്ളിലാക്കി സംസ്‌കാരത്തിനായി ബുദ്ധക്ഷേത്രത്തിലെത്തിച്ചതെന്നും ഫിറ്റ്സാനുലോക്ക് പ്രവിശ്യയില്‍ നിന്നുള്ള ആളാണിതെന്നും ക്ഷേത്രം ഭാരവാഹി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ശവപ്പെട്ടിയക്കുള്ളില്‍ നിന്നും അനക്കം കേട്ടപ്പോള്‍ സംശയം തോന്നി. ശവപ്പെട്ടി തുറക്കാന്‍ ആവശ്യപ്പെട്ടു. തുറന്നപ്പോഴാണ് എല്ലാവരും ഞെട്ടിപ്പോയതെന്നും സ്ത്രീ ചെറുതായി കണ്ണുകള്‍ തുറന്നതെന്നും ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

തന്റെ സഹോദരി ഏകദേശം രണ്ട് വര്‍ഷമായി കിടപ്പിലായിരുന്നുവെന്നും, തുടര്‍ന്ന് അവരുടെ ആരോഗ്യം വഷളാവുകയും രണ്ട് ദിവസം മുമ്പ് അവള്‍ പ്രതികരിക്കാതിരിക്കുകയും ശ്വാസം നിലയ്ക്കുകയും മരണ പ്പെടുകയുമായിരുന്നുവെന്നാണ് സഹോദരന്‍ പറയുന്നത്. ശവപ്പെട്ടിയില്‍ നിന്നും പുറത്തെടുത്ത സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രം അവളുടെ ചികിത്സാ ചെലവുകള്‍ വഹിക്കുമെന്ന് മഠാധിപതി പറഞ്ഞു

Woman found alive in coffin after being brought in for cremation in Thailand

Share Email
Top