വീട്ടുമുറ്റത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍: വീട്ടുടമ പോലീസ് കസ്റ്റഡിയില്‍

വീട്ടുമുറ്റത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍: വീട്ടുടമ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: തേവരയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി. കോന്തുരുത്തിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിത്. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊപാതകമാണെന്നാണ് പോലീസ് നിഗമനം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മരിച്ച യുവതിയുടെ മൃതദേഹം കണ്ട നാട്ടുകാര്‍ യുവതി പ്രദേശത്തുകാരിയല്ലെന്നാണ് പറയുന്നത്. സംഭവത്തില്‍ ജോര്‍ജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു.

Woman’s body found wrapped in a sack in backyard: Homeowner in police custody

Share Email
Top