യുഎസിൽ ഗുരുതര പ്രതിസന്ധി, ഷട്ട്ഡൗൺ ഏറ്റവും ബാധിക്കപ്പെട്ട ആഴ്ച; എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവ് കടുക്കുന്നു

യുഎസിൽ ഗുരുതര പ്രതിസന്ധി, ഷട്ട്ഡൗൺ ഏറ്റവും ബാധിക്കപ്പെട്ട ആഴ്ച; എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവ് കടുക്കുന്നു

വാഷിംഗ്ടണ്‍: ഫെഡറൽ ഭരണസ്തംഭനം കാരണം രാജ്യത്ത് വിമാനങ്ങൾ വൈകുന്നത് തുടരുന്നു. ഭരണസ്തംഭനം ആരംഭിച്ചതിനുശേഷം എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവ് ഏറ്റവും മോശമായി ബാധിച്ചത് കഴിഞ്ഞ വാരാന്ത്യത്തിലാണെന്ന് എഫ്എഎ (ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ) ഓപ്പറേഷൻസ് പ്ലാനുകൾ വിശകലനം ചെയ്തുകൊണ്ട് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാത്രി വരെ, 98 എഫ്എഎ കേന്ദ്രങ്ങൾ സ്റ്റാഫിംഗ് ട്രിഗർ റിപ്പോർട്ട് ചെയ്തു. അതായത്, കുറഞ്ഞ ജീവനക്കാരുമായി വിമാനത്താവളത്തിന്‍റെ സുരക്ഷ നിലനിർത്താൻ എയർ ട്രാഫിക് കൺട്രോളർമാർ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. സാധാരണ ജോലിഭാരം കൈകാര്യം ചെയ്യാൻ ആവശ്യത്തിന് കൺട്രോളർമാർ ഇല്ലാത്തപ്പോൾ, വിമാനങ്ങളുടെ സഞ്ചാരപാത മാറ്റുകയോ വിമാനങ്ങൾ വൈകിപ്പിക്കുകയോ ചെയ്യുന്നത് ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

എയർ ട്രാഫിക് കൺട്രോളർമാരെ ഭരണസ്തംഭന സമയത്തും പ്രവർത്തിക്കേണ്ട അവശ്യ ജീവനക്കാരായാണ് കണക്കാക്കുന്നത്, എങ്കിലും അവർക്ക് നിലവിൽ ശമ്പളം ലഭിക്കുന്നില്ല. പ്രതിഷേധ സൂചകമായി ചില കൺട്രോളർമാർ അവധിക്ക് അപേക്ഷിച്ചിരിക്കുകയാണെന്നും, മറ്റ് ചിലർ വേറെ ജോലി ചെയ്യുന്നതിനായി വിട്ടുനിൽക്കുകയാണെന്നും ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.

Share Email
LATEST
More Articles
Top