വിശ്വസിക്കാന്‍ പറ്റില്ല… പക്ഷേ വിശ്വസിച്ചേ പറ്റു…ആകാശത്തു നിന്നും കഴുകന്റെ കൈയില്‍ നിന്നും താഴേയ്ക്ക പതിച്ച പൂച്ച കാറിന്റെ ഗ്ലാസ് തകര്‍ന്നു!

വിശ്വസിക്കാന്‍ പറ്റില്ല… പക്ഷേ വിശ്വസിച്ചേ പറ്റു…ആകാശത്തു നിന്നും കഴുകന്റെ കൈയില്‍ നിന്നും താഴേയ്ക്ക  പതിച്ച പൂച്ച കാറിന്റെ ഗ്ലാസ് തകര്‍ന്നു!

വാഷിംഗ്ടണ്‍: ആകാശത്തു നിന്നും ഒരു പൂച്ചവീണ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ഗ്ലാസ തകരുന്നു. കാര്‍ ഡ്രൈവര്‍ ഡ്രൈവര്‍ ഭാഗ്യം കൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപെടുന്നു. ഇത് സിനിമാ കഥയല്ല, നടന്ന കാര്യമാണ്. നോര്‍ത്ത് കരോലിനയിലെ ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് നാഷണല്‍ പാര്‍ക്കിന് സമീപമുള്ള ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ഡ്രൈവറാണ് ആകാശത്തു നിന്നും തന്റെ കാറിലേക്ക് പൂച്ച വീണ് സ്തംഭിച്ചുപോയത്. ദി ഗാര്‍ഡിയന്‍ പത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആഷെവില്ലിന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ബ്രസണ്‍ സിറ്റിക്കടുത്തുള്ള സ്വെയ്ന്‍ കൗണ്ടിയിലെ റോഡ് 74 ലാണ് സംഭവം നടന്നത്. കഴുകന്റെ കൈയില്‍ നിന്നും വീണ പൂച്ചയാണ് കാറിന്റെ ഗ്ലാസ് തകര്‍ത്തത്. കാറില്‍ പൂച്ച വീണ് തകര്‍ന്ന കാര്യം ഡ്രൈവര്‍ തന്നെയാണ് 911 നമ്പരില്‍ വിളിച്ച് അറിയിച്ചത്.

യുഎസില്‍ കഴുകന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല. 2020-ല്‍, മിഷിഗണ്‍ തടാകത്തില്‍ ഒരു കഷണ്ടി കഴുകന്‍ ഡ്രോണ്‍ തകര്‍ത്ത സംഭവമുണ്ടായി. പരിസ്ഥിതി വിശകലന വിദഗ്ധനായ ഹണ്ടര്‍ കിംഗ് പറത്തിയ ഡ്രോണാണ് കഴുകന്‍ തകര്‍ത്ത് തടാകത്തിലേക്ക് പതിപ്പിച്ചത്. ഇത്തരത്തില്‍ നിരവധിസംഭവങ്ങളാണ് ഉണ്ടാകുന്നത്.

‘You May Not Believe’: US Driver in 911 Call After Bald Eagle Drops Cat Through Windshi

Share Email
LATEST
More Articles
Top