ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജന സംഗമം ‘ദി ചോസണ്‍ ‘പരിപാടി നവംബര്‍ എട്ട് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ നടത്തപ്പെടുന്നു. അറിയപ്പെടുന്ന കാത്തലിക് മോട്ടിവേഷന്‍ സ്പീക്കറും, ഗായകനുമായ പോള്‍ ജെ കിം സംഗമത്തില്‍ ഉടനീളം പങ്കെടുത്ത് യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു.
രാവിലെ വി.കുര്‍ബാനയോടെ ആരംഭിച്ച് സംഗമം 10.30 മാ ന് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെക്കുറിച്ച് ക്‌ളാസ്സും ചര്‍ച്ചകളും പുതുമയാര്‍ന്ന മത്സരങ്ങളും നടത്തപ്പെടും.യൂത്ത് മിനിസ്ട്രിയുടെ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ആയ സ്റ്റാന്‍ലി, സിന്ദൂ, ജയിംസ്, ജോനത്തന്‍, എയ്ഞ്ചല്‍, റ്റെസ്‌ന എന്നിവരുടെ നേതൃത്വത്തില്‍ ഇതിനോടകം ഒരുക്കവും രജിട്രേഷനും ആരംഭിച്ചു.
Youth gathering in Dallas on November 8th













