അസര്‍ബൈജാന്‍: തുര്‍ക്കിയുടെ സൈനീക വിമാനം ജോര്‍ജിയയില്‍ തകര്‍ന്നു വീണു. 20 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായി തുര്‍ക്കി പ്രതിരോധ മന്താരലയം അറിയിച്ചു. ഇ130 വിമാനമാണഅ അപകടത്തില്‍പ്പെട്ടത്. സൈനീക കാര്‍ഗോവിമാനും അസര്‍ബജാനില്‍ നിന്നാണ് പുറപ്പെട്ടത്.
വിമാനം ജോര്‍ജ്ജിയയിലെ സിഗ്‌നാഗിലാണ് തര്‍ന്നു വീണത്.വിമാനത്തിലുണ്ടായിരുന്ന 20 പേരില്‍ ആരെങ്കിലും രക്ഷപെട്ടതായി നിലവില്‍ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.ണ്ട്. എന്നാല്‍ എത്രപേര്‍ മരിച്ചുവെന്നോ പരിക്കേറ്റുവെന്നോ ഉള്ള കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വിമാനം വട്ടമിട്ട് പറക്കുന്നതും പുകയോടെ താഴേക്ക് പതിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ജോര്‍ജ്ജിയന്‍, അസര്‍ബൈജാനി അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
Turkish military plane crashes in Georgia; 20 people on board











