കണ്ണൂരിൽ രണ്ട് കുഞ്ഞുങ്ങളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

കണ്ണൂരിൽ രണ്ട് കുഞ്ഞുങ്ങളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ


കണ്ണൂർ: കണ്ണൂരിനെ നടുക്കി പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് സ്വദേശിയായ കെ.ടി. കലാധരൻ (38), മാതാവ് ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. കലാധരനെയും ഉഷയെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും, കുട്ടികളെ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദാരുണമായ വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. ബന്ധുക്കളും നാട്ടുകാരും കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Share Email
LATEST
More Articles
Top