വാഷിഗ്ടണ്‍: അമേരക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ സ്വകാര്യ അഭിഭാഷകയും ന്യൂജേഴ്‌സിയിടെ ടോപ്പ് പ്രോസിക്യൂട്ടറുമായിരുന്ന അലീന ഹബ്ബ ന്യൂജേഴ്‌സിയിലെ അന്റോണി പദവി രാജിവെച്ചു. അലീനയെ കോടതി അയോഗ്യ ആക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ രാജിപ്രഖ്യാപനം. അറ്റോര്‍ണിയായി ജോലിചെയ്യാനാുള്‌ല യോഗ്യതയെച്ചൊല്ലിയുള്ള കോടതി വിധിക്കു പിന്നാലെയാണ് രാജി.
യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി തിങ്കളാഴ്ച ഹബ്ബയുടെ രാജി സ്വീകരിച്ചു. കോടതി വിധിയെ പോബോണ്ടി പിഴവുള വിധിയെന്നായിരുന്നു പരാമര്‍ശിച്ചത്. ഹബ്ബ നിയമവിരുദ്ധമായി യുഎസ് അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചുവെന്നായിരുന്നു യുഎസ് അപ്പീല്‍ കോടതി കണ്ടെത്തലും വിധി പ്രസ്താവനയും. ഹബ്ബ നീതിന്യായ വകുപ്പില്‍ മുതിര്‍ന്ന ഉപദേഷ്ടാവായി തുടരുമെന്നും ബോണ്ടി പറഞ്ഞു.
ഈ വര്‍ഷം ആദ്യം ന്യൂജഴ്‌സി അറ്റോര്‍ണിയായി ട്രംപ് ഹബ്ബയെ തിരഞ്ഞെടുത്തിരുന്നു എന്നാല്‍ ഒരു ജില്ലാ കോടതി അവരുടെ നാമനിര്‍ദ്ദേശം നിരസിച്ചതിനെത്തുടര്‍ന്ന്, ട്രംപ് ഭരണകൂടം അവരെ താത്കാലിക നിയമനം ആയി പദവിയില്‍ നിലനിര്‍ത്തി. എന്നാല്‍ അമേരിക്കന്‍സെനറ്റിന്റെ നിയമം മറികടന്നുള്ളതാണ് ഈ നിയമനമെന്നു കേസ് പരിഗണിച്ച അപ്പീല്‍ ജഡ്ജിമാര്‍ കഴിഞ്ഞ ആഴ്ച്ച പ്രതികരിച്ചിരുന്നു. കോടതി വിധിയുടെ വെളിച്ചത്തില്‍ പദവി ഒഴിയാന്‍ തീരുമാനിച്ചതായി ഹബ്ബ എക്സിന് പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇത് ഒരു കീഴടങ്ങലായി കാണ്ടേണ്ടന്നും അവര്‍ വ്യക്കമാക്കി. 2021 ലാണ് ഹബ്ബ ട്രംപിന്റെ സ്വകാര്യ നിയമ സംഘത്തില്‍ ചേര്‍ന്നത്. ന്യൂജേഴ്സിയിലെ യുഎസ് അറ്റോര്‍ണിയായി ഹബ്ബ ചുമതലയേല്‍ക്കുന്നതിന് മുമ്പ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകയായി നിയമിച്ചിരുന്നു. നീതിക്കുവേണ്ടി ശക്തമായി വാദിക്കുന്ന വ്യക്തിയെന്നായിരുന്നു അലീന ഹബ്ബയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.
Alina Habba resigns as New Jersey’s top prosecutor after court disqualification; Trump loyalist steps down













