യു എസിലേക്ക് 18 ഡ്രില്യൺ ഡോളറിന്റെ നിക്ഷേപം കൊണ്ടുവന്നെന്ന് പ്രസിഡന്റ് ട്രംപ്

യു എസിലേക്ക് 18 ഡ്രില്യൺ ഡോളറിന്റെ നിക്ഷേപം കൊണ്ടുവന്നെന്ന് പ്രസിഡന്റ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിലേക്ക് താൻ ഇതിനകം 18 ഡ്രില്യൺ ഡോളറിന്റെ നിഷേപം കൊണ്ടുവന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കു കയായിരുന്നു പ്രസിഡന്റ.

നിക്ഷേപത്തിന്റെ കാര്യത്തിൽ താൻ റിക്കാർഡ് നേട്ടമാണ് സ്വന്തമാക്കി യതെന്നും ട്രംപ് വ്യക്തമാക്കി. തന്റെ മുൻഗാമി അമേരിക്കൻ ജനതയുടെ ജീവിതം ദുഷ്കരമാക്കിയതായി ബൈഡനെ പരാമർശിച്ച് ട്രംപ് കൂട്ടിച്ചേർത്തു.

കുടിയേറ്റ വിഷയത്തിലും  ട്രാൻസ്‌ജെൻ ഡർമാർക്കെതിരേയും കടുത്ത വിമർശനമാണ് ട്രംപ് തന്റെ പ്രസംഗത്തിൽ നടത്തിയത്.  .അനധികൃത കുടിയേറ്റക്കാർ രാജ്യത്തെ തൊഴിൽ മോഷ്ടിക്കു കയാണെന്നും ആരോപിച്ചു.  വിദേശത്തു നിന്നുള്ള നിക്ഷേപം വൻതോതിൽ എത്തിക്കാൻ കഴിഞ്ഞു എന്ന പരാമർശത്തോടെയാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്.

Already, I’ve secured a record breaking $18 trillion of investment into the United States,” Trump says early in his speech.

Share Email
LATEST
More Articles
Top