അമേരിക്കയിലെ ഡോക്ടര്‍മാര്‍ക്ക് ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം

അമേരിക്കയിലെ ഡോക്ടര്‍മാര്‍ക്ക് ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ഫൊക്കാന ജനറല്‍ സെക്രട്ടറി)

ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ പ്രവര്‍ത്തന മേഖലയില്‍ അഭിമാനമായ ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ വിവിധ സിറ്റികളില്‍ സ്വന്തമായി ക്ലിനിക്കുള്ള ഡോക്ടര്‍മാരുടെ സേവനം ഫൊക്കാന അഭ്യര്‍ത്ഥിക്കുന്നു.ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളില്‍ ഒന്നായാ ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ന്യൂ ജേഴ്‌സിയിലും , ബോസ്റ്റണിലും തുടങ്ങിയതിന് പിന്നാലെ അത് അമേരിക്കയിലെ മേജര്‍ സിറ്റികളിലേക്കു വ്യാപിപ്പിക്കുവാന്‍ തയാര്‍ എടുക്കുകയാണ് ഫൊക്കാന.

അമേരിക്കയില്‍ സ്വന്തമായി ഡോക്ടര്‍സ് ഓഫീസ് ഉള്ളവരും പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍മാരോ അല്ലെങ്കില്‍ ഡോക്ടര്‍മാരുടെ ഗ്രൂപ്പിന്റെയോ സേവനമാണ് ഈ ഹെല്‍ത്ത് ക്ലിനിക്കിന് ആവിശ്യമായുള്ളത്.സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്ദാനം ചെയ്ത യൂണിക്ക് പദ്ധതികളില്‍ ഒന്നാണ് ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്ക്. അമേരിക്കയിലെഹെല്‍ത്ത് ഇന്‍ഷുറന്‍സ് എലിജിബിലിറ്റി ഇല്ലാത്ത മലയാളികള്‍ക്ക് ബേസിക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ യൂണിക്ക് പദ്ധതിയുടെ ലക്ഷ്യം.

അമേരിക്കയില്‍ വിസിറ്റിങ് വിസയില്‍ ഉള്ളവരും മെഡി കെയര്‍, മെഡിക്കെയിട് , ഒബാമ കെയര്‍ തുടങ്ങിയ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും , വാര്‍ദ്ധക്യമായവരും അമേരിക്കയില്‍ ഉണ്ട് , അങ്ങനെയുള്ള ആളുകള്‍ക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെല്‍ത്ത് ക്ലിനിക്ക് പ്ലാന്‍ ചെയ്യുന്നത് . സാധാരണ ആശുപത്രികളില്‍ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യന്റ് ആയി പ്രാഥമിക പരിചരണം മാത്രം നല്‍കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള നടപിടികള്‍ പുരോഗമിക്കുകയാണ്. മെഡിക്കല്‍ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ ആവശ്യമായ പ്രാധമിക മെഡിക്കല്‍ സേവനങ്ങള്‍ മാത്രം ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.

ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി മികച്ച ഡോക്ടര്‍മാരും അനുബന്ധ മെഡിക്കല്‍ പ്രൊഫഷണലുകളും, ഫര്‍മസ്യൂട്ടിക്കല്‍ മേഘലയിലെ പ്രൊഫഷണലുകളും ലാബ് മേഘലയില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടുന്ന ഒരു ടീം ആണ് ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് .

കണ്‍സള്‍ട്ടന്റായി അനുഭവപരിചയമുള്ളവരും സ്വന്തമായി ഡോക്ടര്‍ ഓഫീസ് ഉള്ളതായ ഡോക്ടര്‍മാരോ അല്ലെങ്കില്‍ ഡോക്ടര്‍സ് ഗ്രൂപ്പോ ,ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുമായി ബന്ധപ്പെടുക (862 – 438-2361 ഓര്‍ email:sajimonantony1@yahoo.com).

American doctors have the opportunity to collaborate with Phokana Health Clinic

Share Email
LATEST
More Articles
Top