വാഷിംഗ്ടണ്‍: അമേരിക്കക്കാര്‍ക്ക് നികുതി റീഫണ്ടിലൂടെ അവരുടെ അക്കൗണ്ടിലേക്ക് 1,000 ഡോളര്‍ വരെ ലഭിക്കുമെന്നു സൂചന. ട്രംപ് ഒപ്പുവെച്ച വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ടിന്റെ ഗുണഫലമായി വരും മാസങ്ങളില്‍ അമേരിക്കക്കാര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അധിക തുക പ്രതീക്ഷിക്കാമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി. സാമ്പത്തീക രംഗത്തെ വിദഗ്ധര്‍ നല്കുന്ന സൂചനപ്രകാരം നികുതി റീഫണ്ടിംഗിലൂടെ 1,000 ഡോളര്‍ വരെ ഓരോ ഫയലര്‍ക്കും ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ജീവിതച്ചെലവ് സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍ സാമ്പത്തിക ആശ്വാസം വാഗ്ദാനം ചെയ്യുന്ന ഈ റീഫണ്ടുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയതായിരിക്കുമെന്ന് ട്രഷറി ഉദ്യോഗസ്ഥര്‍ സൂചന നല്കുന്നുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കിയതിന് നന്ദിയെന്നും 2026 ലെ നികുതി റീഫണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്നതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ലീവിറ്റ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപ ബാങ്കായ പൈപ്പര്‍ സാന്‍ഡ്ലറുടെ വിശകലനം അടിസ്ഥാനമാക്കി പ്രതികരിച്ച് ലീവിറ്റ് ഒരു ഫയലര്‍ക്ക് ഏകദേശം 1,000 ഡോളര്‍ വരെ അക്കൗണ്ടില്‍ അധികമായി പ്രതീക്ഷിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ അഭിപ്രായമനുസരിച്ച്
ഒരു കുടുംബത്തിന് ഏകദേശം 1,000 മുതല്‍ 2,000 വരെ ഡോളര്‍ വലിയ റീഫണ്ടുകള്‍’ ലഭിക്കുമെന്നും വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ടിലെ നികുതി ഇളവുകളുടെ നേരിട്ടുള്ള ഫലമാണ് റീഫണ്ടുകള്‍ വര്‍ദ്ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Americans could receive tax refunds of up to $1,000 in the coming months













