പ്രഖ്യാപനവും വന്നു; എച്ച്1 ബി വിസ അപേക്ഷകരും എച്ച് 4 വിസ അപേക്ഷകരും സോഷ്യല്‍ മീഡിയ സെറ്റിംഗ് പബ്ലിക്ക് ആക്കണമെന്ന നിയമം 15 മുതല്‍ പ്രാബല്യത്തില്‍

പ്രഖ്യാപനവും വന്നു; എച്ച്1 ബി വിസ അപേക്ഷകരും എച്ച് 4 വിസ അപേക്ഷകരും സോഷ്യല്‍ മീഡിയ സെറ്റിംഗ് പബ്ലിക്ക് ആക്കണമെന്ന നിയമം 15 മുതല്‍ പ്രാബല്യത്തില്‍

വാഷിംഗ്ടണ്‍: യുഎസിലേയ്ക്കുള്ള വിസ ആപ്ലിക്കേഷന്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി എച്ച് വണ്‍ ബി വീസ അപേക്ഷകളും അവരുടെ ആശ്രിതര്‍ക്കുള്ള എച്ച് 4 വീസ അപേക്ഷയും പരിശോധിക്കുന്നതിനുള്ള കടമ്പകള്‍ വര്‍ധിപ്പിച്ചുള്ള ട്രംപ് ഭരണകൂടുത്തിന്റെ പ്രഖ്യാപനം ഞായറാഴ്ച്ച പുറത്തിറങ്ങി.

ഈ മാസം 15 മുതല്‍ വീസാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനാക്കുമെന്നും ഇതനുസരിച്ച് അപേക്ഷകരുടെ സോഷ്യല്‍മീഡിയ വ്യാപക പരിശോധനയ്ക്ക് വിധേയമാക്കും. സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ സ്വകാര്യമാക്കിയ സെറ്റിംഗ്‌സിലാണെങ്കില്‍ അത് പൊതു സെറ്റിംഗ്‌സിലേക്ക് മാറ്റണം. ഇല്ലാത്തവരുടെ വീസാ ആപ്ലിക്കേഷനുകള്‍ നിരസിക്കപ്പെടും.

അഫ്ഗാന്‍ പൗരന്‍ അമേരിക്കന്‍ സുരക്ഷാ സേനയിലെ ഒരുവനിതയെ വെടിവെച്ചുകൊലപ്പെടുത്തിയതിനു പിന്നാലെയാണ് വിസാ പരിശോധനകള്‍ അടിയന്തിരമായി കൂടുതല്‍ കര്‍ക്കശമാക്കിയത്. കൂടാതെ എഫ്,എം,ജെ നോണ്‍ ഇമിഗ്രന്റ് ക്ലാസിഫിക്കേഷനുകൡലെ എല്ലാ വിസാ അപേക്ഷകരുടേയും സാമൂഹ്യമാധ്യമങ്ങളിലെ ഇടപടെലുകളും പരിശോധനകള്‍ക്ക് വിധേയമാക്കും.

എല്ലാ H-1B അപേക്ഷകരും അവരുടെ H-4 ആശ്രിത വിസ ഉടമകളു സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധനകള്‍ക്കായി പരസ്യമാക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ പുതിയ ആവശ്യകത ഇതിനകം തന്നെ വിസ പ്രോസസ്സിംഗിനെ ബാധിച്ചിട്ടുണ്ട്, സോഷ്യല്‍ മീഡിയ പരിശോധന പ്രക്രിയയെ ഉള്‍ക്കൊള്ളുന്നതിനായി നിരവധി H-1B വീസാ പരിശോധനകള്‍ ഇന്ത്യലെ ഉള്‍പ്പെടെ യുഎസ് കോണ്‍സുലേറ്റുകള്‍ നീട്ടിവെച്ചു.

അമേരിക്കന്‍ വിസ ലഭിക്കുന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേകാവകാശമാണെന്ന് ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. അമേരിക്കയുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിയമനടപടികളുടെ ഭാഗമയാണ് ഇത്തരമൊരു പരിശോധയെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.

Announcement also came; The rule requiring H1B visa applicants and H4 visa applicants to make their social media settings public will come into effect from the 15th.

Share Email
LATEST
More Articles
Top