തിരുവനന്തപുരം: പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം. ഫലപ്രഖ്യാപനം വന്ന സീറ്റുകളിൽ 45 ഇടത്ത് ബിജെപി വിജയിച്ചു.
സി പിഎമ്മിനാണ് കോർപ്പറേഷനിൽ വൻ തിരിച്ചടി നേരിട്ടത്. എൽഡിഎഫ് 22 സീറ്റിലു യുഡിഎഫ് 14 സീറ്റിലുമാണ് മുന്നേറുന്നത്. 45 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിലേക്ക് ഏതാനും സീറ്റുകള്‍ കൂടിയാണ് ബിജെപിക്ക് വേണ്ടത്. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. ഇനി 20 വാര്‍ഡുകളിലെ ഫലമാണ് പുറത്തുവരാനുള്ളത്. ഈ വാര്‍ഡുകള്‍ മുഴുവൻ എൽഡിഎഫ് പിടിച്ചാലും ബിജെപിയെ കടത്തിവെട്ടാനാകില്ല. കോൺഗ്രസ് തങ്ങളുടെ നില കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെടുത്തി.
BJP secures absolute majority in Thiruvananthapuram Corporation













