ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 28 ന്

ഷിക്കാഗോ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 28 ന്

ബിജു മുണ്ടക്കൽ

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽനടത്തപ്പെടുന്നക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 28 ന് വൈകിട്ട് 6 മണിക്ക്ഡെസ്‌പ്ലെയിൻസിലുള്ള ക്നാനായ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച്നടക്കുന്നു. ക്രിസ്മസ് ഗാനാലാപനം, സ്‌കിറ്റുകൾ, നൃത്തംഉൾപ്പെടെ നിരവധി കലാപരിപാടികളും പരിപാടിയിൽ സംഘടിപ്പിക്കും. ചടങ്ങിൽ ഷിക്കാഗോ സി എസ് ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ. ജോ വർഗീസ് മലയിൽ ക്രിസ്മസ് സന്ദേശം നൽകും.

ഈ ആഘോഷപരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയുംക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായിപ്രസിഡൻ്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ്സെക്രട്ടറി സാറാ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, കോ ഓർഡിനേറ്റർ വർഗീസ് തോമസ്, കോ കോർഡിനേറ്റർമാരായ ഷൈനിഹരിദാസ്, കാൽവിൻ കവലക്കൽ, മേഘ ചിറയിൽ എന്നിവർ അറിയിച്ചു.

Share Email
LATEST
More Articles
Top