50 നക്ഷത്രങ്ങളുടെ പ്രഭ ചൊരിഞ്ഞ് അറനിലം വാരിക്കാട് വീട് പറയുന്നു കുടുംബ ബന്ധത്തിന്റെ ആഴം

50 നക്ഷത്രങ്ങളുടെ പ്രഭ ചൊരിഞ്ഞ് അറനിലം വാരിക്കാട് വീട് പറയുന്നു കുടുംബ ബന്ധത്തിന്റെ ആഴം

ചങ്ങനാശേരി: മടുക്കുംമൂട് അറനിലം വാരിക്കാട് വീട പൂർണമായി നക്ഷത്രപ്ര ഭയിൽ തെളിഞ്ഞു നില്ക്കുന്നു. 50 നക്ഷത്രങ്ങളാണ് ക്രിസ്മസിനെ വരവേല്ക്കാനായി വാരിക്കാട് വീടിനു മുന്നിൽ മിന്നിത്തിളങ്ങുന്നത്. ക്രിസ്മസിന്റെ വരവറിയിച്ച് മിന്നിത്തിളങ്ങുന്ന 50 നക്ഷത്രങ്ങൾ ക്ക് പറയാനുണ്ട് 50 വർഷത്തെ ചരിത്രം. അത് വാരിക്കാട് വീടുമായി ബന്ധപ്പെട്ട ചരിത്രമാണ്.

വാരിക്കാട് വീട്ടിൽ ചെറിയാൻ ഫിലിപ്പിനും (78) ഭാര്യ ആനിമ്മ ചെറിയാനും (72) ഒരു മിച്ചിട്ട് 50 വർഷം. ഈ 50 വർഷത്തെ ഓർമപുതുക്കൽ കൂട്ടിയാണ് 50 നക്ഷത്രം തൂക്കി ആഘോഷിക്കുന്നത്. 1975 ഓഗസ്റ്റ് 21നാണ്ചെറിയാൻ ഫിലിപ്പ് ആനിയമ്മയെ കൈപിടിച്ച്‌ ഈ തറവാട്ടിലേക്ക് കൊണ്ടുവന്നത്. 1975 മുതൽ ഓരോ വർഷം കഴിയുംതോറും ഓരോ നക്ഷത്രങ്ങൾ കൂടി വന്നു.2025 ലെ ത്തിയപ്പോൾ നക്ഷത്ര ത്തിന്റെ എണ്ണം അർധ സെഞ്ചുറി.. 20 വർഷം മുൻപ് കുട്ടനാട്ടിൽ താമസിച്ചി രുന്നപ്പോൾ ഈറ്റയും കമ്പും വരിഞ്ഞുള്ള നക്ഷത്രമാണ് തൂക്കിയി രുന്നത്. ഇപ്പോൾ പേപ്പർ നക്ഷത്രവും .ചങ്ങനാശേരി എസ്ബി കോളജിലെ മലയാള വിഭാഗം അധ്യാപകനായിരുന്നു ചെറിയാൻ ഫിലിപ്പ്. . ഭാര്യ ആനിമ്മ ചമ്പക്കുളം കാട്ടാമ്പള്ളി കുടുംബാംഗമാണ്. .

.എനിക്കും ഭാര്യയ്ക്കും ആയുസ്സ് തരുന്നിടത്തോളം കാലം നക്ഷത്രമിടും. ഇതായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ. ഞങ്ങളെ ഒരുമിപ്പിച്ചതിനു ദൈവത്തോടുള്ള നന്ദിയായാണ് നക്ഷത്രമിടാൻ തുടങ്ങിയതെന്നും കൂട്ടിച്ചേർത്തുകൊച്ചുമക്കളായ അലൻ ജോസഫ് അജയും ഇവാൻ ജോസഫ് അജയുമാണ് ഇരുവരെയും നക്ഷത്രം തൂക്കാൻ സഹായി ക്കുന്നത്.

ചെറിയാന്റെയും ഭാര്യ ആനിമ്മയുടെയും ഒപ്പം മകൾ അനു മേരി ചെറിയാനുണ്ട് മറ്റു രണ്ടു മകളായ റോഷൻ ചെറിയാനും മകൻ അജി ഫിലിപ്പ് ചെറിയാനും കുടും ബസമേതം അമേരിക്കയിലാണ്.

Christmas star tradition is a unique way to celebrate anniversaries and the birth of Jesus Christ.

Share Email
Top