തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; തിരുവനന്തപുരത്ത് എന്‍ഡിഎ -എല്‍ഡിഎഫ് പോരാട്ടം

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; തിരുവനന്തപുരത്ത് എന്‍ഡിഎ -എല്‍ഡിഎഫ് പോരാട്ടം

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മിക്ക സ്ഥലങ്ങളിലും ഇടതു മുന്നേറ്റം. എല്ലാവരും ഏറെ ഉറ്റുനോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും ന്‍ഡിഎയും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്. കോണഗ്രസ് ഇവിടെ ഏറെ പിന്നിലാണ്.

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ അതിശക്തമായ മുന്നേറ്റമാണ് ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നിലാണ്. കോര്‍പറേഷനില്‍ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിന്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയില്‍ മൂന്നാമതാണ് എല്‍ഡിഎഫ്.

Congress advances in Thrissur Corporation; NDA, LDF fight in Thiruvananthapuram

Share Email
LATEST
More Articles
Top