എല്‍ സാല്‍വദോർ ജയിലിലെ  കുടിയേറ്റ തടവുകാർക്ക് നിയമ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവ് 

എല്‍ സാല്‍വദോർ ജയിലിലെ  കുടിയേറ്റ തടവുകാർക്ക് നിയമ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവ് 

വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തി  തുറങ്കലില്‍ അടച്ച  എല്‍ സാല്‍വദോർ ജയിലിലെ കുടിയേറ്റ തടവുകാരായ 200ലധികം പേർക്ക് അമേരിക്ക നിയമ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവ്. അമേരിക്കന്‍ ഫെഡറല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ജയിലിൽ കഴിയുന്നവരെ അമേരിക്കയി ലേക്ക്തിരിച്ചുകൊണ്ടുവരുകയോ അല്ലെ ങ്കില്‍ നിയമപരമായ വാദം കേള്‍ക്കാനുള്ള അവസരം നല്‍കുകയോ ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇക്കാ ര്യത്തിൽ ഭരണകൂടത്തിന്റെ തീരുമാനം  ജനുവരി അഞ്ചിനകം സമര്‍പ്പിക്കാന്‍ ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബര്‍ഗ് നിർ ദ്ദേ ശിച്ചു.

എല്‍ സാല്‍വദോര്‍ ജയിലിലേക്ക് അയച്ച എല്ലാ കുടിയേറ്റക്കാരെയും ഉള്‍പ്പെടുത്തി ക്ലാസ് ആക്ഷന്‍ കേസ് കോടതി അംഗീകരിച്ചു   ഇവരെ വെനിസ്വേലന്‍ ഗ്യാംഗിന്റെ അംഗങ്ങളായി പ്രഖ്യാപിച്ചതില്‍ ഗുരുതരമായ ഭരണഘടനാ ലംഘനം നടന്നതായി കോടതി നിരീക്ഷിച്ചു.  മുന്‍കൂര്‍ അറിയിപ്പോ  ഇവരുടെ ഭാഗം കേൾക്കാനായി വാദത്തിന്ന് അവസരമോ നല്‍കാതെയാണ് നാടുകടത്തല്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

18ാം നൂറ്റാണ്ടിലെ യുദ്ധകാല നിയമമായ എ ഇ എ  ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടം  കുടിയേറ്റക്കാരെ എല്‍ സാല്‍വദോറിലേക്ക് അയച്ചത്. എല്‍ സാല്‍വദോര്‍ സര്‍ക്കാരിന് 4.7 മില്യണ്‍ ഡോളര്‍ നല്‍കിയാണ് തടങ്കല്‍ നടത്തിയതെന്നും കോടതി രേഖപ്പെടുത്തി.

കേസിന് നേതൃത്വം നല്‍കുന്ന എസിഎല്‍യു അഭിഭാഷകന്‍ ലീ ഗെര്‍ലന്റ്റ്  നീതി നിഷേധിക്കപ്പെട്ടവർക്ക് ഈ കോടതി വിധിയോടെ നിയമപരമായ സംരക്ഷണം ലഭിക്കുന്നു’ എന്ന് പ്രതികരിച്ചു.

യാതൊരു ക്രിമിനല്‍ പശ്ചാത്ത ലവുമില്ലാതെയാണ് ജയിലിലേ ക്കയച്ചതെന്ന് ഫുട്ബോൾ പരിശീലക നായ ജെര്‍സി റെയസ് ബാരിയോസ്, പറഞ്ഞു. ജയിലിലെ അനുഭവങ്ങള്‍ ഇപ്പോഴും മാനസികമായി വേട്ടയാടുന്നു വെന്നും, അദ്ദേഹം പറഞ്ഞു.

Court orders legal protection for immigrant detainees in El Salvador

Share Email
LATEST
More Articles
Top