സ്വർണപ്പാളി കേസിലെ രേഖകൾ ആവശ്യപ്പെട്ടുളള  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ നിർണായക വിധി നാളെ

സ്വർണപ്പാളി കേസിലെ രേഖകൾ ആവശ്യപ്പെട്ടുളള  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ നിർണായക വിധി നാളെ

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കൊള്ള സംബന്ധിച്ച അന്വേണം സംബന്ധിച്ചുളള വിവരങ്ങൾ നല്കണമെന്നാവശ്യപ്പെട്ടുള്ള ഇ ഡിയുടെ അപേക്ഷയിൽ കോടതിയുടെ നിർണായക തീരുമാനം നാളെ.

കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേ ക്ഷയിൽ  കൊല്ലം വിജിലൻസ് കോടതി നാളെ  വിധി പ്രസ്താവിക്കും. കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്.

വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്ന പോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. 

സ്വർണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുകയെപ്പറ്റിയുള്ള അന്വേഷണത്തി നായാണ് പകർപ്പുകൾ ആവശ്യപ്പെ ടുന്നതെന്നായിരുന്നു ഇഡിയുടെ നിലപാട്.

Crucial verdict tomorrow on Enforcement Directorate’s application seeking documents in Swarnapali case

Share Email
LATEST
More Articles
Top