ശബരിമല സ്വർണ്ണക്കൊള്ളയിൽ രേഖകൾ ആവശ്യപ്പെട്ടുളള.ഇഡി അപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണ്ണക്കൊള്ളയിൽ രേഖകൾ ആവശ്യപ്പെട്ടുളള.ഇഡി അപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ രേഖകൾ ആവശ്യപ്പെട്ടുളള.ഇഡി അപേക്ഷ യിൽ വിധി ഇന്ന്. പ്രത്യേക അന്വേഷ ണ സംഘം നടത്തുന്ന സ്വർണപ്പാളി കേസുക ളിലെ എഫ്‌ഐആർ ഉൾപ്പെടെ യുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി  നൽകിയ അപേക്ഷയിലാണ് ഇന്ന് കൊല്ലം  വിജിലൻസ് കോടതി വിധി പ്രസ്താ വിക്കുക. 

എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും  മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് നല്കണമെന്നാവശ്യപ്പെട്ടാന്ന് ഇഡി അപേക്ഷ നൽകിയത്.

വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്ന പോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. മറ്റു കുറ്റകൃത്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

Decision today on ED’s application seeking documents in Sabarimala gold robbery case

Share Email
Top