കോഴിക്കോട്: അമേരിക്കന്‍ മാധ്യമമേഖലയില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച ഡോ. കൃഷ്ണ കിഷോറിന് റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സെന്‍ട്രലിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ചായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്. ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുശല്‍ അഗര്‍വാള്‍ സന്നിഹിതനായിരുന്നു.

അന്താരാഷ്ട്ര മാധ്യമ രംഗത്തും വിവിധ കോര്‍പ്പറേറ്റ് മേഖലകളിലും ഡോ. കൃഷ്ണ കിഷോര്‍ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിലെ സീനിയര്‍ ഡയറക്ടറായ ഡോ. കൃഷ്ണ കിഷോര്‍, ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി രൂപീകരിച്ച ന്യൂജേഴ്സി-ഇന്ത്യ കമ്മീഷനിലെ അംഗവുമാണ്. ഇന്ത്യ, ന്യൂജേഴ്‌സി, അമേരിക്ക എന്നിവ തമ്മിലുള്ള വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സേവനമികവിന്റെ തെളിവാണെന്ന് പ്രസിഡന്റ് പ്രദീപ് ബാലകൃഷ്ണന്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു.
അവാര്‍ഡ്ദാനച്ചടങ്ങിനോടനുബന്ധിച്ച് ഡോ. കൃഷ്ണ കിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. ‘2026-ല്‍ ലോകം കാത്തിരിക്കുന്ന അഞ്ച് പ്രധാന വാര്‍ത്താ തലക്കെട്ടുകള്‍’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ഭരണം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍, അമേരിക്കയുടെ ആര്‍ട്ടമിസ് ചന്ദ്ര ദൗത്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് വരാനിരിക്കുന്ന വന്‍ നിക്ഷേപങ്ങള്‍ -പ്രത്യേകിച്ച് ഏജന്റിക് എഐയുമായി ബന്ധപ്പെട്ട് 600 ബില്യണ്‍ ഡോളറിലേറെ വരുന്ന നിക്ഷേപങ്ങള്‍-ലോകത്ത് വരുത്താനിരിക്കുന്ന മാറ്റങ്ങള്‍, റഷ്യ-യുക്രൈന്‍ യുദ്ധം, ഫിഫ ലോകകപ്പ്, ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ എന്നിവയെക്കുറിച്ചും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു.

അമേരിക്കയിലെ നിലവിലെ ഭരണപ്രക്രിയ, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ റോട്ടറി അംഗങ്ങളും കോഴിക്കോട് നഗരത്തിലെ പ്രമുഖരും ചോദ്യങ്ങളുമായി പങ്കെടുത്തു.ജന്മനാടായ കോഴിക്കോട് ലഭിച്ച ഈആദരവിനും സ്വീകരണത്തിനും ഡോ. കൃഷ്ണ കിഷോര്‍ നന്ദിരേഖപ്പെടുത്തി. റോട്ടറി ക്ലബ് ഓഫ്കാലിക്കറ്റ് സെന്‍ട്രല്‍ സ്ഥാപിതമായതുടക്കകാലത്ത് തന്നെ, 1988-ല്‍റോട്ടറാക്ട് ക്ലബ് ഓഫ് കാലിക്കറ്റ സെന്‍ട്രലിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അനുഭവവുംഅദ്ദേഹം ഓര്‍മ്മിച്ചു.
Dr. Krishna Kishore was presented with the Vocational Excellence Award by the Rotary Club of Calicut Central.











