തൃശ്ശൂർ: ഡിസിസി വൈസ് പ്രസിഡന്റും കിഴക്കുപ്പാട്ടുകര ഡിവിഷൻ കൗൺസിലറുമായ ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ കോർപ്പറേഷൻ മേയറാകും. ക്രിസ്മസ് ദിനത്തിൽ തൃശ്ശൂരുകാർക്ക് കോൺഗ്രസ് നൽകുന്ന പ്രത്യേക സമ്മാനമാണിതെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചു. പാർട്ടി നേതൃത്വത്തിന്റെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ രാവിലെ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിലാണ് നിജി ജസ്റ്റിൻ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുക.
എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും
കെപിസിസി സെക്രട്ടറിയും സിവിൽസ്റ്റേഷൻ ഡിവിഷൻ കൗൺസിലറുമായ എ. പ്രസാദ് തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാകും. യുഡിഎഫ് ഭരണത്തിന് കീഴിലുള്ള പുതിയ നഗരസഭാ നേതൃത്വത്തിന്റെ ഭാഗമായി നിജി ജസ്റ്റിനും പ്രസാദും ചേർന്ന് തൃശ്ശൂർ നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം ജനങ്ങളിൽ സന്തോഷമുണർത്തുന്നത്.













