കാലിഫോര്‍ണിയയില്‍ വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൂട്ടത്തോടെ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ നിയമപോരാട്ടത്തിന് തയാറായി ഡ്രൈവര്‍മാര്‍

കാലിഫോര്‍ണിയയില്‍ വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൂട്ടത്തോടെ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ നിയമപോരാട്ടത്തിന് തയാറായി ഡ്രൈവര്‍മാര്‍

ലോസ് ആഞ്ചലസ്: ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന വാണിജ്യഡ്രൈവിംഗ് ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കാനുള്ള ഭരണകൂട നീക്കത്തിനെതിരേ നിയമയുദ്ധം പ്രഖ്യാപിച്ച് ഡ്രൈവര്‍മാര്‍. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ലൈസന്‍സ് റദ്ദാക്കല്‍നോട്ടീസില്‍ തങ്ങളെ കൊടും ക്രിമിനലുകളെന്ന രീതിയിലാണ് അവതരിപ്പിക്കുന്നതെന്നു നിയമലംഘനം ചെയ്യാത്ത തങ്ങള്‍ക്ക് ചെയ്യാത്ത കുറ്റത്തിന് പീഡനമേല്‍ക്കേണ്ടി വരികയാണെന്നെം ഡ്രൈവര്‍മാര്‍ പരാതി മുന്നോട്ടു വെയ്ക്കുന്നു. 60 ദിവസം ലൈസന്‍സ് റദ്ദാക്കമെന്നറിയിച്ചുകൊണ്ടുള്ള നോട്ടീസ് 17,000 ട്രക്ക് ഡ്രൈവര്‍മാര്‍ക്കാണ് അയച്ചിട്ടുള്ളത്.

ഈ സംഖ്യ ഇനിയും വര്‍ധിക്കുമെന്നുറപ്പാണ്.് ഡ്രൈവര്‍മാര്‍ക്ക് യുഎസില്‍ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിച്ച കാലയളവിനെക്കാള്‍ കൂടുതലായി ലൈസന്‍സ് കാലാവധി നല്‍കിയതായാണ് ഫെഡറല്‍ ഓഡിറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് ഡ്രൈവര്‍മാരുടെ തെറ്റല്ലെന്നും, ഡിഎംവിയുടെ ക്ലെറിക്കല്‍ പിഴവുകളാണ് പ്രശ്നത്തിന്റെ അടിസ്ഥാനം എന്നും സിവില്‍ റൈറ്റ്സ് സംഘടനകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലൊരു നടപടി ഉണ്ടാകുമ്പോള്‍ അത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യന്‍ വംശജരെയാണ്.

ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പഞ്ചാബി സിഖ് സമൂഹത്തില്‍ നിന്നുള്ളവരെയുമായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ സിഖ് കോയലിഷന്റെ നേതൃത്വത്തില്‍ നല്‍കിയ ക്ലാസ് ആക്ഷന്‍ ഹര്‍ജിയാണകോടതിയുടെ പരിഗണനയിലാണ്.

Drivers prepare for legal battle against government move to mass revoke commercial driver’s licenses in California

Share Email
LATEST
More Articles
Top