ഇനി ട്രംപിന്‍റെ ഡോജിലേക്ക് ഇല്ല എന്ന് വ്യക്തമാക്കി ഇലോൺ മസ്ക്, ‘കമ്പനികളിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ആരും കാർ കത്തിക്കില്ലായിരുന്നു’

ഇനി ട്രംപിന്‍റെ ഡോജിലേക്ക് ഇല്ല എന്ന് വ്യക്തമാക്കി ഇലോൺ മസ്ക്, ‘കമ്പനികളിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ആരും കാർ കത്തിക്കില്ലായിരുന്നു’

വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ (DOGE) പദ്ധതി അൽപ്പം മാത്രമേ വിജയിച്ചുള്ളൂ എന്ന് ടെസ്‍ല സിഇഒ ഇലോൺ മസ്ക് തുറന്നടിച്ചു. ഇനി ഈ പദ്ധതിക്ക് താൻ നേതൃത്വം വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോടികൾ സംഭാവന നൽകിയ മസ്ക്, രണ്ടാം ട്രംപ് ഭരണത്തിന്റെ ആദ്യ മാസങ്ങളിൽ ഫെഡറൽ സർക്കാർ ചെലവ് കുറയ്ക്കാനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ലക്ഷ്യമിട്ട ഡോജ് ടീമിന് നേതൃത്വം നൽകിയിരുന്നു.

എന്നാൽ ഈ രാഷ്ട്രീയ ഇടപെടലും പരസ്യ പ്രസ്താവനകളും ടെസ്‍ല വാഹനങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ കനത്ത വിമർശനങ്ങൾക്ക് കാരണമായി. “ഡോജ് നയിക്കുന്നതിന് പകരം എന്റെ കമ്പനികളിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ആരും എന്റെ കാറുകൾ കത്തിക്കില്ലായിരുന്നു,” മുൻ ട്രംപ് ഉദ്യോഗസ്ഥ കാറ്റി മില്ലറുടെ പോഡ്കാസ്റ്റിൽ മസ്ക് തുറന്നുപറഞ്ഞു.

“ഞങ്ങൾ അൽപ്പം വിജയിച്ചു. ചില കാര്യങ്ങളിൽ ഫലം കണ്ടു. അനാവശ്യവും പൂർണമായും പാഴ്‌വിനിയോഗവുമായിരുന്ന ധാരാളം ഫണ്ടുകൾ ഞങ്ങൾ തടഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഡോജിൽ വീണ്ടും പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് “ഇല്ല, ഒരിക്കലും തോന്നുന്നില്ല” എന്നായിരുന്നു മസ്കിന്റെ മറുപടി.

Share Email
LATEST
More Articles
Top