വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റമുട്ടലുകള്‍ ഉള്‍പ്പെടെ എട്ടു യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചുവെന്നും ഒന്‍പതാമത്തെ യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ -പാക്കിസ്ഥാന്‍ സംഘര്‍ഷം പരിഹരിച്ചെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് രംഗത്തു വന്ന ട്രംപ് , യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിന് തനിക്ക് നൊബേല്‍ സമ്മാനം നലകണമെന്ന ആവശ്യവും മുന്നോട്ടു വച്ചു.
ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടുവെന്ന അവകാശവാദം പലകുറി ഇന്ത്യ തള്ളിക്കളഞ്ഞതാണ്. എന്നാല്‍ വീണ്ടും ട്രംപ് ഈ അവകാശവാദത്തില്‍ നിന്നും പിന്‍മാറാന്‍ തയാറായില്ല. അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളില്‍ ഓരോന്നിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ലഭിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. ഒന്‍പതാമത് അവസാനിപ്പിക്കാന്‍ പോകുന്ന യുദ്ധം റഷ്യയും യുക്രെയിനും തമ്മിലുള്ളതാണെന്നും ട്രംപ് വ്യക്തമാക്കി.
ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും നൊബേല്‍ പുരസ്‌കാരം ലഭിക്കുമെന്ന് അവര്‍ പറയമെന്നും എന്നാല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ പിന്നീട് വഅക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടാവുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. റഷ്യ – യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിച്ചാല്‍ ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കുമെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഈ പറയുന്നവര്‍ ഇതിനു മുമ്പ് എട്ടുയുദ്ധങ്ങള്‍ അവസാനിപ്പിച്ചത് മറന്നുപോയോ. ട്രംപ് ചോദിച്ചു.
നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്നും അതിലുമുപരി ഈ യുദ്ധങ്ങളില്‍ നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചാണ് തന്റെ ആശങ്കയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Ended eight wars; going to end the ninth; Trump claims to receive Nobel Prize













