എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവിട്ടതിനു പിന്നാലെ ആദ്യപ്രതികരണവുമായി ട്രംപ്:റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയ വമ്പന്‍ വിജയത്തില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് ഫയല്‍ വിവാദം ശക്തമാക്കുന്നതെന്നു യുഎസ് പ്രസിഡന്റ്

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവിട്ടതിനു പിന്നാലെ ആദ്യപ്രതികരണവുമായി ട്രംപ്:റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയ വമ്പന്‍ വിജയത്തില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് ഫയല്‍ വിവാദം ശക്തമാക്കുന്നതെന്നു യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയ വമ്പന്‍ വിജയവും ഭരണനേട്ടങ്ങളും ചര്‍ച്ചയാവാതിരിക്കാനും അതില്‍ നിന്നും വ്യതിചലിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് എപ്സ്റ്റീന്‍ ഫയല്‍ വിവാദം ശക്തമാക്കുന്നതിനു പിന്നിലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവിട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

എപ്സ്റ്റീന്‍ ഫയല്‍ കോലാഹലത്തില്‍ തന്റെ പാര്‍ട്ടിയുടെ നേങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. അന്വേഷണ ഫയലുകള്‍ പുറത്തുവിടുന്നതിലൂടെ തെറ്റുചെയ്യാത്ത പലരും കരിനിഴലിനു മുന്നില്‍ നില്‍ക്കേണ്ട അവസ്ഥയാണ് വരുന്നത്. എപ്സ്റ്റീനുമായി സാധാരണ നിലയില്‍ കണ്ടുമുട്ടിയ പലരും ഇത്തരത്തില്‍ സംശയനിഴലിലേക്ക് വീഴുന്ന സ്ഥിതി ഉണ്ടാവും. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എപ്്സ്റ്റീനുമൊത്ത് നില്ക്കുന്ന ചിത്രത്തെക്കുറിച്ചും ട്രംപ് പ്രതികരണം നടത്തി. എപ്‌സറ്റീനുമായി നില്ക്കുന്ന തന്റെയും ഫോട്ടോകള്‍ ഉണ്ടെന്നു പറഞ്ഞ ട്രംപ് നിഷ്‌ക്കളങ്കമായി മാത്രമാണ് എല്ലാവരും ഇടപഴകിയതെന്നും കൂട്ടിച്ചേര്‍ത്തു.

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എപ്സ്റ്റീനുമായി കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ സമൂഹത്തിലെ ബഹുമാന്യരും ഉന്നത തലത്തില്‍ പ്രവര്‍ത്തിക്കുന്നവരുമെല്ലാം ഉണ്ടാവാം. എപ്സ്റ്റീന്‍ വലിയ സാമ്പത്തീകമുള്ള വ്യക്തിയായതിനാല്‍ പലരും ഇയാളുമായി പലകാര്യങ്ങള്‍ക്കായും ബന്ധപ്പെട്ടിട്ടുണ്ടാവാമെന്നും ഇത്തരത്തില്‍ മാത്രം എപ്സ്റ്റീനെ കണ്ടആളുകളുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നതില്‍ ധാരാളം ആളുകള്‍ വളരെ ദേഷ്യത്തിലാണെന്ന് പ്രസിഡന്റ് പറഞ്ഞു.

ലൈംഗീക കുറ്റവാളിയായിരുന്ന എപ്സ്റ്റീനെ 2019 ല്‍ ന്യൂയോര്‍ക്കിലെ ഒരു ജയിലില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പ്രസിഡന്റ് ട്രംപുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് എപ്സ്റ്റീന്‍ ഫയല്‍ വിവാദം ഇപ്പോള്‍ ശക്തമായിരിക്കുന്നത്.
Epstein Files Way Of ‘Deflecting From US Administration’s Success’: Trump

Share Email
LATEST
More Articles
Top