വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരേ ശക്തമായ നീക്കം തുടരുന്നതിനിടെ യുഎസിലെ മേരിലാന്‍ഡ് ആന്‍ഡ്രൂസ് വ്യോമതാവളത്തില്‍ നിന്നും എഫ് 16 യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നതായി പ്രചാരണം. ഈ പ്രചാരണം ആളുകള്‍ക്കിടയില്‍ വ്യാപകമായിക്കഴിഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ വിമാനങ്ങള്‍ പറന്നതു സംബന്ധിച്ച് ഭരണകൂടം യാതൊരു അറിയിപ്പുകളും നല്കിയിട്ടില്ല. വെനസ്വേലിയയിലേയ്ക്കുളള വ്യോമപാതകള്‍ അടയ്ക്കുമെന്നതുള്‍പ്പെടെയുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇപ്പോള്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നുവെന്ന പ്രചാരണം വ്യാപകമായത്. നിരവധി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്
ഡിസംബര്‍ അഞ്ചിന് വാഷിംഗ്ടണ്‍ ഡിസിക്കടുത്തുള്ള മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ നിന്ന് എഫ്-16 ജെറ്റുകള്‍ പറത്തുന്നതായാണ് പ്രചാരണം. ഏതെങ്കിലും യുദ്ധവിമാന നീക്കത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടുകളോ പെന്റഗണില്‍ നിന്നോ പ്രതികരണങ്ങള്‍ വന്നിട്ടില്ല . അടിയന്തിരാവസ്ഥോ ? അതോ വ്യോമാതിര്‍ത്തി ലംഘനമോ തുടങ്ങിയ കുറിപ്പുകളാണ് ചില സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്.
യുദ്ധവിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ വിക്ഷേപിക്കുമ്പോള്‍… തിരശീലയ്ക്ക് പിന്നില്‍ എന്തോ സംഭവിക്കുന്നു’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ബാള്‍ട്ടിമോറില്‍ നിന്നും വിമാന സര്‍വീസുകള്‍ കുറച്ചു സമയത്തേയ്ക്ക് നിര്‍ത്തിവെച്ചതായും ഇിനു കാരണം വ്യോമാതിര്‍ത്തിയിലെ നീക്കമായിരുന്നുവെന്നും ഒരു ഫ്രീലാന്‍സ് ജേണലിസ്റ്റ് അവകാശപ്പെട്ടു. യുഎസ്-വെനിസ്വേല പോരിനിടെയാണ് ഇത്തരത്തിലൊരു പ്രചാരണവും സജീവമായിട്ടുള്ളത്. വെനിസ്വേലന്‍ ഭരണാധികാരി നിക്കോളാസ് മഡുറോയെയു.എസ് പ്രസിഡന്റ് ട്രംപ് രൂക്ഷമായ ഭാഷയിലാണ് തുടര്‍ച്ചയായി വിമര്‍ശിക്കുന്നത്.
മഡൂറോ രാജ്യം വിട്ടുപോകണമെന്നു ടെലഫോണില്‍ വിളിച്ച് ആവശ്യമുന്നയിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെനസ്വേലിയ അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്തുന്നുവെന്നാ്ണ് ട്രംപ് പ്രധാനമായും മുന്നോട്ടുവെച്ച ആക്ഷേപം. എന്നാല്‍ ഈ ആരോപണം വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തള്ളിക്കളഞ്ഞിരുന്നു. ഇതിനിടെ വെനിസ്വേലയ്ക്കെതിരെ പുതിയ ഘട്ട നടപടികള്‍ക്ക് യുഎസ് തയ്യാറാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
F-16 jets being scrambled from Andrews Air Force base? New claims amid US-Venezuela tensions













