മെക്‌സിക്കന്‍ നാവികസേനയുടെ വിമാനം ടെക്‌സസില്‍ തകര്‍ന്നു വീണ് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെട അഞ്ചുപേര്‍ മരണപ്പെട്ടു

മെക്‌സിക്കന്‍ നാവികസേനയുടെ വിമാനം ടെക്‌സസില്‍ തകര്‍ന്നു വീണ് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെട അഞ്ചുപേര്‍ മരണപ്പെട്ടു

ടെക്‌സാസ്: രോഗിയുമായി ടെക്‌സാസി ലേക്ക് വരികയായിരുന്ന മെക്‌സിക്കന്‍ നാവികസേനയുടെ വിമാനം തകര്‍ന്നു വീണ് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് മെക്‌സിക്കന്‍ നാവിക വിമാനം തകര്‍ന്നുവീണതെന്നു യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിമാനത്തില്‍ എട്ടു പേര്‍ ഉണ്ടായിരു ന്നതായും രണ്ടുപേരെ ജീവനോടെ കണ്ടെടുത്തതായുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നു മെക്‌സിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നു ഗാല്‍വെസ്റ്റണ്‍ കൗണ്ടി ഷെരീഫ് ജിമ്മി ഫുള്ളന്‍ സിഎന്‍എന്നിനോട് പറഞ്ഞു.

ഫ്‌ലൈറ്റ് റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, മെക്‌സിക്കന്‍ സംസ്ഥാനമായ യുകാറ്റന്റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനമായ വിമാനംഗാല്‍വെസ്റ്റണ്‍ സ്‌കോള്‍സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3:17 ഓടെയാണ് അപകടമുണ്ടായത്.

Five dead, including two-year-old child, in Mexican navy plane crash in Texas

Share Email
LATEST
Top