ട്രംപിനെ പരിഹസിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍: ഇന്ത്യ-റഷ്യബന്ധം കൂടുതല്‍ ദൃഡമാക്കിയതിന് ട്രംപിന് നൊബേല്‍ സമ്മാനം നല്കണമെന്നു മൈക്കല്‍ റൂബിന്‍

ട്രംപിനെ പരിഹസിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍: ഇന്ത്യ-റഷ്യബന്ധം കൂടുതല്‍ ദൃഡമാക്കിയതിന് ട്രംപിന് നൊബേല്‍ സമ്മാനം നല്കണമെന്നു മൈക്കല്‍ റൂബിന്‍

വാഷിങ്ടന്‍: എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ സമ്മാനം നല്കണമെന്ന ആവശ്യം തുടര്‍ച്ചയായി ഉന്നയിക്കുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ചുകൊണ്ട് മുന്‍ പെ്ന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിയോ. അമേരിക്കയുടെ ചില നിഷേധാത്മക നിലപാടിനെ തുടര്‍ന്ന് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ദൃഡമാക്കിയതിനു ട്രംപിന് നൊബേല്‍ സമ്മാനം നല്കണമെന്നാണ് മൈക്കല്‍ പരിഹാസ രൂപേണെ പറഞ്ഞത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് ഇന്ത്യയോട് മാപ്പ് പറയണമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി അസിം മുനീറിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സ്വീകരിച്ചതിനേയും രൂക്ഷമായി വിമര്‍ശിച്ചു.

അസിം മുനീര്‍ അമേരിക്കയിലെത്തിയാല്‍ ആദരിക്കുകയല്ല അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും റൂബിന്‍ പറഞ്ഞു. പാക്കിസ്ഥാനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്നും മൈക്കല്‍ റൂബിന്‍ ആവശ്യപ്പെട്ടു. അമേരിക്ക പാക്കിസ്ഥാന്റെ പക്ഷം ചേരുന്നത് യുക്തിക്കു നിരക്കുന്നതല്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണം താരിഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒരു വര്‍ഷമായി ഇന്ത്യയോട് പെരുമാറിയ രീതിക്ക് അമേരിക്ക പരസ്യമായ ക്ഷമപറയണമെന്നും റൂബിന്‍ ആവശ്യപ്പെട്ടു

Former Pentagon official mocks Trump: Michael Rubin says Trump should be awarded Nobel Prize for strengthening India-Russia ties

Share Email
LATEST
Top