പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ജയശങ്കര്‍ അന്തരിച്ചു

പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ജയശങ്കര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ശാന്തികവാടത്തില്‍ നടക്കും.

ജയശങ്കര്‍ അവിവാഹിതനാണ്. ജയശങ്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും പത്രപ്രവര്‍ത്തകരുടെ നേതാവ് എന്ന നിലയിലും ഏവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു എസ് ജയശങ്കറിന്റേത്. റിട്ടയര്‍മെന്റിനു ശേഷവും തലസ്ഥാനത്തെ പൊതു വേദികളിലെ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു

Former state general secretary of the Journalists’ Union S. Jayashankar passes away

Share Email
LATEST
More Articles
Top