ഷോളി കുമ്പിളുവേലി
ഫീനിക്‌സ് : രജതജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാര്‍രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,1,12തീയതികളില്‍ ചിക്കാഗോയില്‍വച്ചു നടക്കുന്ന സിറോ മലബാര്‍കണ്‍വെന്‍ഷന്റെ ഇടവകതല കിക്കോഫ്, ആരിസോണയിലെ ഫീനിക്‌സ്ഹോളി ഫാമിലി ദേവാലയത്തില്‍, രൂപത പ്രൊക്യൂറേറ്റര്‍ റവ. ഫാ:കുര്യന്‍ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 7 ഞായറാഴ്ച ആഘോഷമായി നടന്നു.
കണ്‍വെന്‍ഷനിലേക്ക് ഇടവകയിലെ എല്ലാ വിശ്വാസികളെയുംക്ഷണിക്കുന്നതിനായി എത്തിച്ചേര്‍ന്ന രൂപത പ്രൊക്യൂറേറ്റര്‍ റവ. ഫാ:കുര്യന്‍ നെടുവേലിചാലുങ്കലിനെയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു സിമാണിയെയും, കണ്‍വന്‍ഷന്‍ സെക്രട്ടറി ബീന വള്ളികളത്തിലിനേയുംഇടവക വികാരി റവ. ഫാ. ഡെല്‍സ് അലക്‌സിന്റെ നേതൃത്വത്തില്‍ഇടവകാംഗങ്ങള്‍ ഹൃദ്യമായി സ്വീകരിച്ചു.വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ റവ. ഫാ. കുര്യന്‍നെടുവേലിചാലുങ്കല്‍ വിശ്വാസികളില്‍ നിന്നും രജിസ്‌ട്രേഷനുകള്‍ഏറ്റുവാങ്ങി.നിരവധിപ്പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

വളരെ മികച്ച പ്രതികരണമാണ് ഇടവകയില്‍ നിന്നും കണ്‍വന്‍ഷന്‍ കിക്കോഫിന് ലഭിച്ചത്. മഹത്തായ അല്മമീയ, സാംസ്‌കാരിക, പൈതൃക സംഗമത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും റവ. ഫാ. റവ. ഫാ: കുര്യന്‍ നെടുവേലിചാലുങ്കല്‍ ആഹ്വാനം ചെയ്തു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും രൂപത ആഘോഷിക്കുന്നു. കണ്‍വന്‍ഷന്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ബിജി സി. മാണി
കണ്‍വന്‍ഷനെ പറ്റി വിശദമായി പ്രതിപാദിച്ചു.
2026 ജൂലൈ മാസം നടക്കുന്ന സിറോ മലബാര്‍ കണ്‍വന്‍ഷന്‍, രൂപതയുടെ ചരിത്രത്തില്‍തന്നെ സ്ഥാനം പിടിക്കുന്ന തലത്തില്‍ വിജയകരമാക്കി
തീര്‍ക്കുവാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ്നിരക്കില്‍ ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ് ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബിജി സി. മാണി അഭ്യര്‍ഥിച്ചു കണ്‍വന്‍ഷന്റെ പ്രോഗ്രാമുകളെപ്പറ്റി സെക്രട്ടറി ബീന വള്ളിക്കളം
വിവരിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വാദ്യമാകുന്ന രീതിയിലാണ്പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നു ബീന അറിയിച്ചു.
ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാര്‍ന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും,കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അതിബൃഹത്തായഈ ആത്മീയസാംസ്‌കാരിക സംഗമത്തില്‍ പങ്കാളികളാവാന്‍ ഏവരെയും കണ്‍വെന്‍ഷന്‍ ടീം സ്വാഗതം ചെയ്തു. കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍മാരായ ആന്റോ യോഹന്നാന്‍, ലിലി സിറിയക്, ടാനിയ ടോം, പോള്‍ ചാക്കോള, കൈക്കാരന്‍മാരായ ഷാഗി ജോസഫ്, തോമസ് കണ്ണമ്പള്ളില്‍ തുടങ്ങിയവര്‍ കിക്കോഫിന് നേതൃത്വം നല്‍കി.
ഫീനിക്‌സ് ഹോളി ഫാമിലി ഇടവകയിലെ വികാരിയച്ചന്റേയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കണ്‍വെന്‍ഷന്‍ ടീം പ്രത്യേകം നന്ദി അറിയിച്ചു. കണ്‍വന്‍ഷനെ കുറിച്ചു കൂടുതല്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക :
www.syroconvention.org
Great response at Holy Family Parish in Phoenix for the kickoff of the Chicago Diocese Syro-Malabar Convention













