എച്ച് വണ്‍ബി, എച്ച് ഫോര്‍ വീസാ അപേക്ഷകര്‍ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണം: ഡിസംബര്‍ 15 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍

എച്ച് വണ്‍ബി, എച്ച് ഫോര്‍ വീസാ അപേക്ഷകര്‍ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണം: ഡിസംബര്‍ 15 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍

വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി, എച്ച് ഫോര്‍ വീസാ അപേക്ഷകര്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണമെന്ന നിയമം ഡിസംബര്‍ 15 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. എച്ച് വണ്‍ബി വീസ അപേക്ഷ ഉള്‍പ്പെടെ കൂടുതല്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നു കഴിഞ്ഞ ദിവസം യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കിയിരുന്നു.അതിനു പിന്നാലെയാണ് ഇപ്പോള്‍ തീയതിയും പ്രഖ്യാപിച്ചത്

എച്ച് 1ബി എച്ച് 4 വീസ അപേക്ഷകര്‍ സാമൂഹിക മാധ്യമ അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് പുതിയ നിര്‍ദേശം. നിലവില്‍ വിദ്യാര്‍ഥികളും എക്‌സ്‌ചേഞ്ച് സന്ദര്‍ശകരും ഇത്തരത്തിലുള്ള സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയരായിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ആളുകള്‍ അപേക്ഷകരായി ഉണ്ടോ എന്നതു കൂടി മനസിലാക്കു ന്നതിനായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നു യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ടമെന്റ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കോണ്‍സുലേറ്റിനു നല്കിയിട്ടുണ്ട്. അപേക്ഷകന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട്, പോസ്റ്റുകള്‍ തുടങ്ങിയവ പരിശോധിക്കും. യുഎസ് വിസ ‘ഒരു അവകാശമല്ല, ഒരു പ്രത്യേകാവകാശമാണ്” എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷകര്‍ അവരുടെ അക്കൗണ്ടുകളിലെ വിവരങ്ങള്‍ സ്വകാര്യമായി വെച്ചാല്‍ വീസ നിരസിക്കപ്പെടും വിസ ലഭ്യമാകാതിരിക്കും. സോഷ്യല്‍ മീഡിയയിലെ പരാമര്‍ശങ്ങള്‍ അമേരിക്കന്‍ ് പൗരന്മാരേയോ സ്ഥാപനങ്ങളേയോ ദോഷകരമായി ബാധിക്കുന്നവയാണോ എന്നും പരിശോധിക്കും.

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഏറ്റവും കൂടുതല്‍ ആളുകള്‍ അമേരിക്കയിലേക്ക് കടന്നുചെല്ലാന്‍ ഉപയോഗിക്കുന്ന എച്ച് വണ്‍ ബി വീസ അപേക്ഷകളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് യുഎസ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്. എച്ച് വണ്‍ ബി വീസാ അപേക്ഷകരുടെ ലിങ്ക്ഡ്ഇന്‍ പേജുകള്‍ ഉള്‍പ്പെടെയുള്ളവ വിശദമായി പരിശോധിക്കണമെന്ന നിര്‍ദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇമിഗ്രേഷന്‍ ഉദ്ദോഗസ്ഥര്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദേശം.

H1B and H4 visa applicants must disclose social media accounts: New rule effective December 15

Share Email
LATEST
More Articles
Top