പ്രതിസന്ധി, തൊഴിൽ പെർമിറ്റ് പുതുക്കാൻ ഇന്ത്യയിലെത്തിയ നൂറുകണക്കിന് എച്ച്-1ബി വിസ ഉടമകൾ നാട്ടിൽ കുടുങ്ങിയിരിക്കുന്നു

പ്രതിസന്ധി, തൊഴിൽ പെർമിറ്റ് പുതുക്കാൻ ഇന്ത്യയിലെത്തിയ നൂറുകണക്കിന് എച്ച്-1ബി വിസ ഉടമകൾ നാട്ടിൽ കുടുങ്ങിയിരിക്കുന്നു

തങ്ങളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനായി ഈ മാസം ആദ്യം ഇന്ത്യയിലേക്ക് മടങ്ങിയ നൂറുകണക്കിന് എച്ച്-1ബി (H-1B) വിസ ഉടമകൾ നാട്ടിൽ കുടുങ്ങിയിരിക്കുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ സോഷ്യൽ മീഡിയ പരിശോധനാ നയം നിലവിൽ വന്നതോടെ, ഇവരുടെ വിസ അഭിമുഖങ്ങൾ അപ്രതീക്ഷിതമായി അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതാണ് ഇതിന് കാരണം. ഡിസംബർ 15-നും 26-നും ഇടയിൽ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളാണ് മാറ്റിയത്; അമേരിക്കയിലെ അവധിക്കാലം കൂടിയായതിനാലാണ് ഈ കാലയളവ് പലരും തിരഞ്ഞെടുത്തത്.

ഡിസംബർ പകുതി മുതൽ അവസാനം വരെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ അടുത്ത വർഷം മാർച്ചിലേക്ക് മാറ്റിവെച്ചതായാണ് റിപ്പോർട്ട്.നൂറുകണക്കിന് ഉപഭോക്താക്കൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രമുഖ ലോ ഫേമുകൾ അറിയിച്ചു. “ഞങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഇതിനൊരു കൃത്യമായ പ്ലാൻ ഉണ്ടോ എന്ന് എനിക്ക് ഉറപ്പില്ല,” ഇന്ത്യയിലെ ഇമിഗ്രേഷൻ അറ്റോർണി വീണ വിജയ് അനന്ത് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു

Share Email
LATEST
More Articles
Top